സ്വപ്‌ന സുരേഷ് സുഖമായി ഒളിവിൽ തന്നെ: സ്വപ്‌നയുടെ കൂട്ടു പ്രതി സരിത്ത് പിടിയിൽ: കൂട്ടിന് സർക്കാർ ഉന്നതന്റെ സംരക്ഷണവും; സ്വർണ്ണക്കടത്തിലെ സ്വപ്‌നയുടെ കൂട്ടുപ്രതി സരിത്ത് അറസ്റ്റിൽ; മറ്റൊരു സരിതയായി സർക്കാരിനെ അട്ടിമറിയ്ക്കാനൊരുങ്ങി സ്വപ്‌ന
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സരിതയും ബിജു രാധാകൃഷ്ണനും സർക്കാരിനെ മുൾ മുനയിൽ നിർത്തിയതിനു സമാനമായി സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും പിടിച്ചു കുലുക്കി സരിത്തും, സ്വപ്‌നയും. ബിജു രാധാകൃഷ്ണനെ കൊലക്കേസിലടക്കം കുടുക്കി അകത്താക്കിയ ശേഷം സരിത രക്ഷപെട്ടതിനു സമാനമായ സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 30 കിലോ സ്വർണ്ണം ഡിപ്ലോമാറ്റിക്ക് ചാനൽ വഴി കടത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയായ യു.എ.ഇ കോൺസുലേറ്റിലെ മുൻ പി.ആർ.ഒ സരിത്തിനെ അറസ്റ്റ് ചെയ്തു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് മുൻ കോൺസുലേറ്റ് ഉദ്യോഗസ്ഥനായ സരിത്തിനെ പിടികൂടിയയത്.
എന്നാൽ, സരിത്തിന്റെ കൂട്ടുപ്രതിയായ സ്വപ്‌ന സുരേഷ് ഇപ്പോഴും ഒളിവിൽ തന്നെയാണ്. സോളാർ കേസിനു സമാനമായ സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുണ്ടാകുന്നത്. സോളാൽ കേസിൽ പക്ഷേ, ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത് സോളാൽ കമ്പനിയുടെ സ്ഥാപകയായിരുന്ന സരിത എസ്.നായരെയായിരുന്നു. സരിതയെ പിടികൂടി ദിവസങ്ങൾക്കു ശേഷമാണ് ബിജു രാധാകൃഷ്ണനെയും, ശാലൂമേനോനെയും അറസ്റ്റ് ചെയ്തത്.
എന്നാൽ, നിരവധി കേസുകളിൽ പ്രതിയായ സരിത ജയിലിൽ നിന്നും നടത്തിയ ബ്ലാക്ക്‌മെയിലിംങിലൂടെയും, ഭീഷണിക്കത്തുകളിലൂടെയും കോടികൾ സമ്പാദിക്കുകയും കേസുകളൊന്നും കേസുകളല്ലാതെയാക്കി അതിവേഗം പുറത്തു വരികയും ചെയ്തു. എന്നാൽ, ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലടക്കം പ്രതി ചേർക്കപ്പെട്ട ബിജു രാധാകൃഷ്ണൻ ഇപ്പോഴും ജയിലിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു സമാനമായ സാഹചര്യമാണ് ഇപ്പോഴും ഉയരുന്നത്. സ്വപ്‌ന സൂരേഷ് എന്ന കള്ളക്കടത്ത് നായികയ്ക്കു ഉന്നതങ്ങളിൽ അടക്കം ബന്ധമുണ്ട്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ ഇപ്പോഴും പിടി നൽകാതെ പുറത്തു നടക്കുന്നത്. തിങ്കളാഴ്ച രാത്രിയോടെ കേസിൽ പിടിയിലായത്. ഇയാളെ കൊച്ചിയിലെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സരിത് സ്വർണ്ണക്കടത്ത് നടത്തിയെന്നു സമ്മതിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു. കേസിലെ നിർണ്ണായക ആസൂത്രക സ്വപ്‌ന സുരേഷാണ്. സ്വപ്‌നാ സുരേഷുമായി ബന്ധപ്പെട്ട വിവരങ്ങൾ സരിത്തിൽ നിന്നും ശേഖരിച്ചു വരികയാണെന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. തെളിവുകൾ ശേഖരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കസ്റ്റംസ്, സെൻട്രൽ എക്‌സൈസ് , റവന്യു ഇന്റലിജൻസ് എന്നിവർ ചേർന്നാണ് എഫ്.ഐ.ആർ തയ്യാറാക്കിയിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടിതിയിലാണ് കേസ് പരിഗണിക്കുന്നത്.
സംസ്ഥാന സർക്കാരിലെ ഉന്നതരവുമായി അടക്കം സ്വപ്‌നയ്ക്കു ബന്ധമുള്ള സാഹച്‌ര്യത്തിൽ ഇവരെ പിടികൂടാൻ നിർണ്ണായകമായ നീക്കങ്ങൾക്കു കസ്റ്റംസും റവന്യു ഇന്റലിജൻസും തയ്യാറെടുക്കുകയാണ്. ആഡംബര ജീവിതമാണ് ഇവർ നയിച്ചിരുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ അച്ഛൻ സുരേഷ് അബുദാബിയിലെ സുൽത്താൻ കുടുംബത്തിലെ പഴ്‌സണൽ സെക്രട്ടറിമാരിൽ ഒരാളായിരുന്നു. സ്വപ്‌ന ഇതിനോടകം മൂന്നു സ്ഥാപനങ്ങളിൽ ജോലി ചെയ്തു. അവിടെയെല്ലാം കേസിൽപ്പെട്ടു പുറത്തു പോകുകയായിരുന്നു. എന്നാൽ, ഈ കേസുകളിൽ നിന്നെല്ലാം രക്ഷപെടുത്തിയെടുത്തത് ഉന്നതനായിരുന്നു.