play-sharp-fill
സ്വാമിയാശാൻ: വിരമിച്ചെങ്കിലും ഇനി വേഷപ്പകർച്ചയുടെ കാലം

സ്വാമിയാശാൻ: വിരമിച്ചെങ്കിലും ഇനി വേഷപ്പകർച്ചയുടെ കാലം

സ്വന്തം ലേഖകൻ

കോട്ടയം: കെഎസ്ആർടിസി ബസ് ഡ്രൈവർ തസ്തികയിൽ നിന്നു സ്വാമിയാശാൻ എന്ന ജി. ജഗദീശ് (56) വിരമിച്ചു. ആശാന് ഏറെ ഇഷ്ടപ്പെട്ട വേഷപ്പകർച്ച യുടെ കാലത്തേക്ക് ഇനി സജീവമാകു കയാണ്. യേശുവായും ശ്രീകൃഷ്ണനായും ചാവറയച്ചനായും ശ്രീനാരായണഗുരുവായും ഇണങ്ങുന്ന പ്രച്ഛന്ന വേഷങ്ങളി ലേക്കും ഡോക്യുമെന്ററികളുലേക്കും സജീവമാകാനാണ് സ്വാമിയാശാന്റെ തീരുമാനം. ജോലിയിലിരിക്കെ സാംസ്‌കാരിക ഘോഷയാത്രകളിലും ടെലിഫിലിമുകളി ലും വേഷമിട്ടിരുന്നു. സർവീസിൽ നിന്നു വിരമിക്കുമ്പോഴും ഈ കൗതുകം കാത്തു സൂക്ഷിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. കെഎസ്ആർടിസിയുടെ പ്രശ്‌നവും പരിഹാരവും എന്ന വിഷയം ആസ്പദമാക്കി ഡോക്യൂമെന്ററി നിർമാണത്തിന്റെ തിരക്കിലേക്കാണ് ആശാൻ പടിയിറങ്ങുന്നത്. നിർമാണം മാത്രമല്ല, ഡ്രൈവറുടെ വേ ഷത്തിൽ ഉടനീള കഥാപാത്രത്തെയും അവതരിപ്പിക്കും.

സർവീസിലിരിക്കേ അഭിനയിക്കാൻ എല്ലാ സഹായങ്ങളും നൽകിയ കോർപറേഷനോടുള്ള കടം വീട്ടൽ കൂടിയാണ് ഈ ഡോക്യുമെന്ററിയെന്നു ജഗദീശ് പറഞ്ഞു. കോർപറേഷനിലും നാട്ടിലും ഒട്ടേറെ പേരെ ഡ്രൈവിങ് പരിശീലിപ്പി ച്ചതിലൂടെയാണ് സ്വാമിയാശൻ എന്ന വിളിപ്പേര് വന്നത്. ഡ്രൈവിങ് പരിശീലനം ഇനിയും തുടരും. പരാധീനതയിൽപ്പെട്ട് ഉഴലുന്ന കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ അടിസ്ഥാന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും ഉൾപ്പെടുത്തിയാണ് അവ തരണം. വിവിധ യൂണിയനുകളുടെ സ ഹകരണം ഉറപ്പാക്കിയിട്ടുണ്ട്. പൊതുമേഖല സ്ഥാപനത്തിന്റെ ആരംഭം മുതൽ ഇന്നുവരെയുള്ള ചരിത്രവും പിന്നിട്ട വഴിക ളും ചികഞ്ഞെടുത്തു ദൃശ്യചിത്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. സാമ്പത്തിക വിദഗ്ധരും ട്രേഡ് യൂണിയൻ പ്രതിനിധികളും യാത്രക്കാരും മുൻ ഗതാഗത മന്ത്രിമാ രും ഡോക്യുമെന്ററിയിൽ നിർദേശങ്ങൾ അവതരിപ്പിക്കും. കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് സൗജന്യമായി പ്രദർശിപ്പിക്കും. കോർപറേഷനിൽ ഇപ്പോഴുള്ളവരിലെ കലാകാരന്മാർക്കും വിരമിച്ചവർക്കും അവസരം നൽകും. രണ്ടു മാസം കൊണ്ടു ചിത്രീകരണം പൂർത്തിയാക്കും. ഇതിനു മുൻപ് ഒട്ടേറെ ചരിത്ര ഡോക്യുമെന്ററികളിലും ടെലിഫിലിമുകളിലും അഭിനയി ച്ചിട്ടുണ്ട്. ദൂരദർശൻ സംപ്രേക്ഷണം ചെയ്ത സ്വാമി വിവേകാനന്ദൻ, ഏഴര പ്പൊന്നാന തുടങ്ങിയ ഡോക്യുമെന്ററിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. രണ്ടു സിനിമകൾ പുറത്തിറങ്ങാനുണ്ട്. കാരുണ്യ പ്രവർത്തനത്തിനു മുന്നിട്ടിറങ്ങുന്നതാണ് അവധി ദിവസങ്ങളിലെ വിനോദം. വിരമിക്കൽ ദിനത്തിലെ ആഘോഷ വും അനാഥമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം ഭക്ഷണം കഴിച്ചും അവർക്കു വസ്ത്രങ്ങൾ നൽകിയും വ്യത്യസ്തമാക്കി. കാരുണ്യ പ്രവർത്തനങ്ങൾ ക്കായി റജിസ്റ്റർ ചെയ്തിട്ടുള്ള പാച്ചുനായർ ട്രസ്റ്റിന്റെ ജനറൽ കൺവീനറാണ്. ഏറ്റുമാനൂർ തൊണ്ണംമാക്കിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെയും മാടവത്താഴത്ത് എം.കെ. സരസ്സമ്മയുടെയും മകനാണ് ജഗദീശ്. കെഎസ്ആർടിസി യിൽ 18 വർഷം ഡ്രൈവറായി ജോലി ചെയ്തു. മൂന്നു തവണ മാതൃകാ ഡ്രൈവർക്കുള്ള അവാർഡിനു അർഹനായി. കോട്ടയം ഡിപ്പോയിലായിരുന്നു കൂടുതൽ വർ ഷം. പിരിയുന്നതിനു രണ്ടു ദിവസം മുൻപ് സ്‌പെഷൽ ഗ്രേഡ് ഡ്രൈവറായി സ്ഥാനക്കയറ്റം നൽകി കോർപറേഷൻ ഇതുവരെയുള്ള പ്രവർത്തനത്തെ അനുമോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group