മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് കൈത്താങ്ങായി പ്ലസ് വൺ വിദ്യാർത്ഥിനിയുടെ സംഭാവന ; ഒരേക്കർ സ്ഥലം
സ്വന്തം ലേഖകൻ
പയ്യന്നൂർ: മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് കൈത്താങ്ങായി പ്ലസ് വൺ വിദ്യാർത്ഥിനി സംഭാവന ചെയ്തത് ഒരേക്കർ സ്ഥലം. പയ്യന്നൂർ കണ്ടങ്കാളി ഷേണായിസ് ഹയർ സെക്കന്ററി സ്‌ക്കൂളിലെ വിദ്യാർത്ഥിനിയായ സ്വാഹയാണ് അൻപത് ലക്ഷം രൂപ വിലവരുന്ന ഒരേക്കർ സ്ഥലം സംഭാവന ചെയ്തത്. കോറോം ശ്രീനാരായണ എഞ്ചിനിയറിംഗ് കോളേജിന് സമീപത്തെ സ്ഥലമാണ് വിദ്യാത്ഥിനി സംഭാവന ചെയ്തത്. കൃഷിക്കാരനായ അച്ഛൻ തനിക്കും അനുജനും വേണ്ടി കരുതിവെച്ച സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാഗ്രഹിക്കുന്നുവെന്ന് സ്വാഹ സ്‌ക്കൂൾ അധികൃതരെയാണ് അറിയിക്കുകയായിരുന്നു. അച്ഛൻ ശിവശങ്കരനും ഇത് സംബന്ധിച്ച് അനുവാദം നൽകിയിട്ടുണ്ട്. നിരവധി തവണ ദേശീയ ചെസ്സ് മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്ത പയ്യന്നൂർ മാവിച്ചേരി സ്വദേശിയായ സ്വാഹ നാട്ടിൽ അറിയപ്പെടുന്ന ഒരു ചെസ്സ് താരമാണ്.
Third Eye News Live
0