video
play-sharp-fill
പ്രതീക്ഷിച്ചത് ശാസന;  കിട്ടിയത് സസ്‌പെൻഷൻ; അപ്രതീക്ഷിത നടപടിയിൽ ഞെട്ടി ഇരുകൂട്ടരും

പ്രതീക്ഷിച്ചത് ശാസന; കിട്ടിയത് സസ്‌പെൻഷൻ; അപ്രതീക്ഷിത നടപടിയിൽ ഞെട്ടി ഇരുകൂട്ടരും

സ്വന്തം ലേഖകൻ

പാലക്കാട്: പി.കെ. ശശി എംഎൽഎയുടെ ആറു മാസം സസ്‌പെൻഷൻ പിന്തുണയ്ക്കുന്നവർക്കും യുവതിക്കൊപ്പം നിൽക്കുന്നവർക്കും ഒരുപോലെ അപ്രതീക്ഷിതം. ശാസനയിൽ കൂടിയ നടപടിയൊന്നും ഉണ്ടാകില്ലെന്നു ശശി അടുപ്പമുള്ളവരോടു സൂചിപ്പിച്ചിരുന്നു. പരാതിക്കാരിയും അവരെ പിന്തുണയ്ക്കുന്നവരുമാകട്ടെ, മുഖ്യമന്ത്രിക്കും അന്വേഷണ കമ്മിഷൻ അംഗമായ മന്ത്രി എ.കെ. ബാലനുമൊപ്പം ശശി പൊതുവേദിയിൽ എത്തിയതോടെ നിരാശയിലായിരുന്നു.

സിപിഎം കമ്മിഷൻ തെളിവെടുപ്പിനു വിളിച്ചവരിൽ രണ്ടു പേരൊഴികെ എല്ലാവരും എംഎൽഎയ്ക്ക് അനുകൂലമായാണു മൊഴി നൽകിയത്. പുതുശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ വച്ചു തനിക്കെതിരെ ജില്ലയിലെ ചില നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന വാദം ശശി ശക്തമായി ഉന്നയിച്ചിരുന്നു. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനു പാർട്ടി ഏർപ്പെടുത്തിയിരുന്ന വിലക്ക് അന്വേഷണം പൂർത്തിയാകുന്നതിനു മുൻപേ അവസാനിപ്പിച്ചതോടെ കടുത്ത നടപടികൾ ഉണ്ടാകില്ലെന്നു ശശി അനുകൂല വിഭാഗം ഉറപ്പിച്ചു. മണ്ണാർക്കാട് തച്ചമ്പാറയിലെ സിപിഎം പരിപാടിയിൽ ശശിയെ വേദിയിലിരുത്തി എ.കെ. ബാലൻ, ‘മറ്റേ പ്രശ്‌നം’ പാർട്ടിക്ക് ഒന്നുമല്ലെന്നു പ്രസംഗിച്ചതും ഷൊർണൂർ നിയോജക മണ്ഡലം ജാഥയിൽ ക്യാപ്റ്റനായി നിയോഗിച്ചതും ആത്മവിശ്വാസം കൂട്ടുകയും ചെയ്തു. ആദ്യഘട്ടത്തിൽ, ശശിയെ പുറത്താക്കുമെന്നായിരുന്നു പരാതിക്കാരിയുടെ വിശ്വാസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group