സസ്‌പെൻഷൻ ഒഴിവാക്കാൻ പൊലീസിനെ ഒറ്റിയ മണർകാട്ടെ ഇൻസ്‌പെക്ടറുടെ നെട്ടോട്ടം..! നടപടി ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് അഭ്യന്തര വകുപ്പിലെ ഉന്നതനെ കണ്ടു; ഒറ്റുകാരൻ സി.ഐയ്ക്കു പിൻതുണയുമായി ചീട്ടുകളി സംഘവും ക്രൈസ്തവ സഭയിലെ ഉന്നതനും

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: മണർകാട്ട് ക്രൗൺ ക്ലബിലെ ചീട്ടുകളി സംഘത്തിനു വേണ്ടി പൊലീസിനെ ഒറ്റിയ മണർകാട് എസ്.എച്ച്.ഒ രതീഷ്‌കുമാർ സസ്‌പെൻഷൻ ഒഴിവാക്കാൻ നെട്ടോട്ടത്തിൽ. ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരം നഗരത്തിൽ എത്തിയ എസ്.എച്ച്.ഒ രതീഷ്‌കുമാർ ഇന്നലെ ആഭ്യന്തര വകുപ്പിലെ ഉന്നതനെയും, മുഖ്യമന്ത്രിയുടെ ഓഫിസിലെ നിർണ്ണായ പദവിയിൽ ഇരിക്കുന്ന ആളെയും കണ്ടതായി സൂചന. സസ്‌പെൻഷൻ ഒഴിവാക്കി നടപടി ലഘൂകരിക്കണമെന്നാവശ്യപ്പെട്ടാണ് ഇദ്ദേഹം ഇവിടങ്ങളിൽ ഇപ്പോൾ കറങ്ങി നടക്കുന്നത്.

നടപടി ഒഴിവാക്കാനായി നെട്ടോട്ടം ഒടുന്ന രതീഷ്‌കുമാറിനു പിൻതുണയുമായി ചീട്ടു കളി – ബ്ലേഡ് മാഫിയ സംഘവുമുണ്ട്. രതീഷ്‌കുമാറിന്റെ നടപടി ഒഴിവാക്കേണ്ടത് ഇപ്പോൾ ചീട്ടുകളി സംഘത്തിന്റെ പ്രധാന ആവശ്യമാണ്. ഇവർക്കു വേണ്ടി മുന്നിൽ നിന്നിരുന്ന രതീഷ്‌കുമാറിനെതിരെ ക്ഷീണമുണ്ടായാൽ ഇനി ബാക്കിയുള്ള പൊലീസ് ഉദ്യോഗസ്ഥരെ കൂടി ഇത് ബാധിക്കും. ഇത് മാത്രമല്ല രതീഷ്‌കുമാറിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ രതീഷിൻ്റെ നടപടി ലഘൂകരിച്ചത് ഹൈക്കോടതിയിൽ ഉയർത്തി കേസിൽ അനുകൂലമായ നേട്ടമുണ്ടാക്കാനും സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് മനസിലാക്കി തന്നെയാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് കൃത്യമായ അന്വേഷണം നടത്തി നടപടിയെടുക്കാൻ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയ്ക്കും, രഹസ്യാന്വേഷണ വിഭാഗം ഡിവൈ.എസ്.പി അനീഷ് വി.കോരയ്ക്കും നിർദേശം നൽകിയത്. ഈ റിപ്പോർട്ട് ഡിഐജി കാളിരാജ് മഹേഷ്‌കുമാറിനു നടപടിയെടുക്കുന്നണമെന്ന റിപ്പോർട്ടോടെ അയച്ചിട്ടുണ്ട്.

ഈ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഡി.ഐ.ജി കാളിരാജ് മഹേഷ്‌കുമാറിനു അയച്ച ദിവസം തന്നെയാണ് ഇത്തരത്തിൽ രതീഷ്‌കുമാർ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ എത്തി ഉന്നതന്മാരെ കണ്ടത്. പൊലീസ് ഉദ്യോഗസ്ഥരെ മുഴുവൻ ഒറ്റിയ രതീഷ്‌കുമാറിനെതിരെ നടപടിയെടുത്തില്ലെങ്കിൽ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരുടെയും ആത്മാഭിമാനത്തെയാവും ഇത് ചോദ്യം ചെയ്യുക. ഈ സാഹചര്യത്തിൽ രതീഷ്‌കുമാറിനെതിരെ നടപടിയെടുത്തില്ലെങ്കിൽ ചീട്ടുകളി സംഘത്തിന് കേസിൽ നിന്നും രക്ഷപെടാൻ വഴിയൊരുങ്ങുകയും ചെയ്യും.