video
play-sharp-fill

കൊറോണ വൈറസ് ബാധിച്ചെന്ന ഭീതിയിൽ : ചിറ്റൂർ സ്വദേശി ആത്മഹത്വ ചെയ്തു

കൊറോണ വൈറസ് ബാധിച്ചെന്ന ഭീതിയിൽ : ചിറ്റൂർ സ്വദേശി ആത്മഹത്വ ചെയ്തു

Spread the love

 

സ്വന്തം ലേഖകൻ

ഹൈദരാബാദ്: കൊറോണവൈറസ് ബാധിച്ചെന്ന ഭീതിയിൽ ആന്ധ്രപ്രദേശിൽ ബാലകൃഷ്ണൻ (50) വയസുകാരൻ ആത്മഹത്യ ചെയ്തു. ചിറ്റൂർ സ്വദേശിയാണ് ബാലകൃഷ്ണനാണ്. കൊറോണ വൈറസ് സംബന്ധിച്ച വാർത്തകൾ വായിച്ചും മൊബൈലിൽ ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ കണ്ടും ബാലകൃഷ്ണൻ അസ്വസ്ഥനായിരുന്നുവെന്ന് ബാലകൃഷ്ണനെന്ന് ബന്ധുക്കൾ പറഞ്ഞു.

 

മൂത്രനാളിയിലെ അണുബാധയ്ക്കും ജലദോഷത്തിനുമായി അദ്ദേഹം കഴിഞ്ഞ ആഴ്ച തിരുപ്പതിയിലെ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്നു. ഇവിടെ നിന്ന് തിരിച്ചെത്തിയ ശേഷം രണ്ട് ദിവസങ്ങളായി അദ്ദേഹം ഞങ്ങളോട് അപരിചിതനെ പോലെയായിരുന്നു പെരുമാറ്റം. കൊറോണവൈറസ് ബാധിച്ചിട്ടുണ്ടെന്നും തന്റെ അടുത്തേക്ക് ആരും വരരുതെന്നും എല്ലാവരോടും പറയുന്നുണ്ടായിരുന്നുവെന്ന് ബാലകൃഷ്ണന്റെ മകൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച രാവിലെ ബാലകൃഷ്ണൻ വീട് വിട്ടിറങ്ങി. മണിക്കൂറുകൾക്ക് ശേഷം ബാലകൃഷ്ണന്റെ ഭാര്യയുടെ കുഴിമാടത്തിന് സമീപമുള്ള മരത്തിൽ ബാലകൃഷ്ണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.