play-sharp-fill
സുഷമ സ്വരാജിന്റെ വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തി പിണറായി വിജയൻ ; കേരളത്തിന് നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കുമെന്ന് ഉമ്മൻ ചാണ്ടി

സുഷമ സ്വരാജിന്റെ വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തി പിണറായി വിജയൻ ; കേരളത്തിന് നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കുമെന്ന് ഉമ്മൻ ചാണ്ടി

സ്വന്തം ലേഖിക

തിരുവനന്തപുരം: മുൻ വിദേശകാര്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുഷമാ സ്വരാജിൻറെ വിയോഗത്തിൽ അനുശോചനം ഏർപ്പെടുത്തി കേരളത്തിൽ നിന്നുള്ള പ്രമുഖ നേതാക്കൾ. പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും സുഷമയുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.

” മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖം പങ്കിടുന്നു” – പിണറായി ഫേസ്ബുക്കിൽ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഷമ സ്വരാജിൻറെ മരണം രാജ്യത്തിന് തീരാനഷ്ടമെന്നും തന്നെ സംബന്ധിച്ചിടത്തോളെ ഏറെ അവിശ്വസനീയമായ വാർത്തയാണെന്നുമായിരുന്നു കേന്ദ്ര സഹമന്ത്രി വി മുരളീധരൻറെ പ്രതികരണം. സുഷമസ്വാരാജുമായി ദീർഘകാലത്തെ വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നു. കേന്ദ്രസർക്കാറിൽ സഹമന്ത്രിയായി ചുമതലയേറ്റെടുത്തതിന് ശേഷം അവരെ കണ്ട് അനുഗ്രഹം വാങ്ങാൻ പോയിരുന്നു. എന്ത് ആവശ്യമുണ്ടെങ്കിലും എന്ത് സംശയമുണ്ടെങ്കിലും നേരിട്ട് വരണമെന്ന് ഒരു ജ്യേഷ്ഠ സഹോദരിയുടെ സ്ഥാനത്തുനിന്ന് തന്നോട് പറഞ്ഞിരുന്നെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

സുഷമ സ്വരാജ് കേരളത്തിന് വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങൾ എക്കാലവും കേരളം സ്മരിക്കുമെന്നാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഫേസ്ബുക്കിൽ കുറിച്ചത്. ബിജെപി മുതിർന്ന നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ ശ്രീമതി സുഷമാ സ്വരാജിന്റെ അകാല വിയോഗം ഇന്ത്യൻ രാഷ്ട്രീയത്തിന് ഒരു തീരാ നഷ്ടമാണ്. ഇറാഖിൽ കുടുങ്ങിയ നഴ്‌സുമാരെ കൊണ്ടുവരാൻ കേരളം സഹായമഭ്യർത്ഥിച്ചപ്പോൾ അവർ കാണിച്ച ആത്മാർത്ഥയോടുകൂടിയ പ്രവർത്തനങ്ങൾ ഇന്നും ഓർക്കുന്നു.

ഒരു ബുദ്ധിമുട്ടും കൂടാതെ നഴ്‌സുമാരെ തിരിച്ച് ഇവിടെ കൊണ്ടുവരുന്നതിന് അവരെടുത്ത പ്രയത്‌നം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. കക്ഷി രാഷ്ട്രീയതിന് അതീതമായി ജനങ്ങളെ കാണാനും പ്രശ്‌നങ്ങൾ മനസ്സിലാക്കാനും പരിഹാരം ഉണ്ടാക്കാനും ശ്രമിച്ച പൊതുപ്രവർത്തകയാണ് സുഷമാ സ്വരാജെന്നും ഉമ്മൻചാണ്ടി പറഞ്ഞു.