പിണറായി സർക്കാർ അഴിമതി മറച്ച് അധികാരം പിടിച്ചു; ജോണി ജോസഫ്

തേർഡ് ഐ ബ്യൂറോ

പനച്ചിക്കാട്: പിണറായിക്കു തുടർ ഭരണം ലഭിച്ചത് സർക്കാരിന്റെ പ്രവർത്തനങ്ങൾ എല്ലാം ജനങ്ങൾ അംഗീകരിച്ചതു കൊണ്ടല്ലന്നും അധികാര ദുർവിനിയോഗവും അഴിമതിയും ജനങ്ങളിൽ നിന്നും മറച്ചുവയ്ക്കാൻ കഴിഞ്ഞതുകൊണ്ടാണന്നും കോട്ടയം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ: ജോണി ജോസഫ്.

മൂട്ടിൽ വനംകൊള്ളയക്കുത്തരവാദികളായവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുന്നതിന് ജൂഡീഷ്യൽ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം കോൺഗ്രസ്സ്‌കമ്മറ്റി സംഘടിപ്പിച്ച പ്രതിക്ഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ബാബുക്കുട്ടി ഈപ്പന്റെ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ
റോയ് ജോർജ്, ഇട്ടി അലക്‌സ്, എബിസൺ എബ്രഹാം, പ്രിയ മധുസൂദനൻ, ബോബി, ബിനിമോൾ സനൽ, സുപ്രിയ സന്തോഷ്, മധുസൂധനൻ നായർ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group