പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം രാജിവെച്ചു
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ നിന്നും സാമ്പത്തിക വിദഗ്ധൻ സുർജിത് ഭല്ല രാജിവെച്ചു. ഡിസംബർ ഒന്നിന് സമിതിയിലെ പാർട്ട് ടൈം അംഗത്വം രാജിവെച്ചിരുന്നതായി അദ്ദേഹം ഇന്ന് ട്വീറ്റിലൂടെ വ്യക്തമാക്കി. സാമ്പത്തികവിഷയങ്ങൾ അവലോകനം ചെയ്ത് പ്രധാനമന്ത്രിക്ക് കൈമാറി ഉപദേശം നൽകുകയാണ് സാമ്പത്തിക ഉപദേശക സമിതിയുടെ ധർമം. റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തു നിന്ന് ഉർജിത് പട്ടേൽ രാജിവെച്ച വാർത്തകൾ പുറത്തു വന്നതോടെയാണ് സുർജിത് ഭല്ല തന്റെ രാജിയെ കുറിച്ച് ഭല്ല വെളിപ്പെടുത്തിയത്.
Third Eye News Live
0