video
play-sharp-fill

‘വര്‍ഗീയ’ ആക്രമണം , 8 മില്യണ്‍ കടന്ന് പരസ്യം; എഫ്ബി ഫോളോവേഴ്സിലും വൻ  കുതിപ്പ്

‘വര്‍ഗീയ’ ആക്രമണം , 8 മില്യണ്‍ കടന്ന് പരസ്യം; എഫ്ബി ഫോളോവേഴ്സിലും വൻ കുതിപ്പ്

Spread the love

സ്വന്തംലേഖകൻ

കോട്ടയം : ഒരുകൂട്ടം വര്‍ഗീയവാദികളുടെ ആക്രമണങ്ങളില്‍ പതറാതെ മുന്നോട്ട് കുതിച്ചു സർഫ് എക്സല്‍ പരസ്യം.
വിവാദത്തിൽ കുടുങ്ങിയ പരസ്യം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റടുത്തിരിക്കുകയാണ്. ഇപ്പോൾ യൂട്യൂബിൽ 8 മില്യൻ വ്യൂസ് ആണ് പരസ്യത്തിന് ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ ഫെയ്സ്ബുക്ക് ഫോളോവേഴ്സിന്‍റെ എണ്ണത്തിലും വാൻ വർധനവുണ്ടായി.പരസ്യം പുറത്തിറങ്ങിയതോടെ ലക്ഷ്യമിട്ടതിലും വലിയ പ്രചാരണമാണ് അലക്കുപൊടിയായ സര്‍ഫ് എക്സലിന് ലഭിച്ചത്. കമ്പനിയുടെ പുതിയ പരസ്യത്തിനെതിരെ വർഗീയവാദികൾ രംഗത്തെത്തിയതോടെയാണ് ഇൗ പരസ്യവിഡിയോ വൈറലായത്. എന്നാൽ ഹിന്ദു ആഘോഷങ്ങളില്‍ ഒന്നായ ഹോളിയെ അവഹേളിക്കുന്നതാണെന്നും ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ആരോപിച്ച് ചിലർ രംഗത്തെതിയതോടെ പരസ്യം വിവാദമായത്. #BoycottSurfExcel എന്ന ഹാഷ്ടാഗിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്. ഹോളി ആഘോഷങ്ങൾക്കിടയിൽ സൈക്കിളിലെത്തുന്ന പെൺകുട്ടിയെ ആ പ്രദേശത്തുള്ള കുട്ടികൾ നിറങ്ങൾ വാരിയെറിയുന്നു. കൂട്ടുകാരുടെ പക്കലുള്ള എല്ലാ നിറങ്ങളും തീർന്നശേഷം കൂട്ടുകാരനായ മുസ്​ലിം സുഹൃത്തിനെ പെണ്‍കുട്ടി പുറത്തിറങ്ങിവരാൻ വിളിക്കുകയും െചയ്യുന്നു. വെള്ള വസ്ത്രമിട്ടുവരുന്ന സുഹൃത്തിനെ
സൈക്കിളിന്റെ പിന്നിലിരുത്തി നിസ്കരിക്കാനായി പള്ളിയിൽ എത്തിച്ച് മടങ്ങുന്നു. ഇതാണ് പരസ്യം.എന്നാൽ പരസ്യം പുറത്തുവന്നതോടെ ഒരുകൂട്ടം ആളുകൾ സംഭവം വിവാദമാക്കി. പരസ്യവും ഉൽപ്പന്നവും ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ചിലർ ക്യാംപെയിനും ആരംഭിച്ചു. എന്നാൽ കമ്പനിക്കും പരസ്യത്തിനും ശക്തമായ പിന്തുണയുമായി വലിയൊരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.