video
play-sharp-fill

ഞാൻ ഒരു സിനിമ നടനാണ്. ഞാൻ സിനിമ നിർമിക്കുകയും ഡയറക്‌ട് ചെയ്യുകയും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യും: അഭിനേതാക്കൾ സിനിമ പിടിക്കണ്ടന്നു ഭാര്യയോടും മക്കളോടും പോയിപറ: നിർമ്മാതാവ് സുരേഷ് കുമാറിനെതിരേ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ.

ഞാൻ ഒരു സിനിമ നടനാണ്. ഞാൻ സിനിമ നിർമിക്കുകയും ഡയറക്‌ട് ചെയ്യുകയും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യും: അഭിനേതാക്കൾ സിനിമ പിടിക്കണ്ടന്നു ഭാര്യയോടും മക്കളോടും പോയിപറ: നിർമ്മാതാവ് സുരേഷ് കുമാറിനെതിരേ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ.

Spread the love

കൊച്ചി: കഴിഞ്ഞ ദിവസം മലയാള സിനിമ നേരിടുന്ന പ്രതിസന്ധി വിവരിച്ച്‌ നടനും നിർമാതാവുമായ സുരേഷ് കുമാറും മറ്റ് നിർമാതാക്കളും നടത്തിയ വാർത്താസമ്മേളനം ഏറെ ചർച്ചയായ ഒന്നായിരുന്നു.

പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട ഗതികേടിലാണുള്ളതെന്നും കഴിഞ്ഞ മാസം മാത്രമുണ്ടായ നഷ്ടം 110 കോടിയാണെന്നും മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങള്‍ പ്രതിഫലമായി വാങ്ങുന്നതെന്നുമാണ് സുരേഷ് കുമാർ പറഞ്ഞത്.

കൂടാതെ താരങ്ങള്‍ സിനിമ നിർമ്മിക്കുന്നതിനെതിരെയും സുരേഷ് കുമാർ പ്രതികരിച്ചിരുന്നു. ആർടിസ്റ്റുകള്‍ എന്നാണ് പടം നിർമിക്കാൻ തുടങ്ങിയത്. കോവിഡിന് മുമ്പ് ദിലീപും മോഹൻലാലും മാത്രമാണ് ഇവിടെ സിനിമ നിർമിച്ചിരുന്നത്. ബാക്കിയുള്ളവരെല്ലാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡിനു ശേഷം ഒടിടി പ്രചാരത്തില്‍ വന്നതോടെയാണ് പ്രൊഡക്ഷൻ തുടങ്ങിയത്.
എല്ലാം എനിക്ക് പോരട്ടെയെന്ന വിചാരമാണ് ഇതിന് പിന്നിലെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു.

ഇപ്പോഴിതാ സുരേഷ് കുമാറിന്റെ വാർത്താസമ്മേളനത്തിന് എതിരെ പ്രതികരിച്ച്‌ എത്തിയിരിക്കുകയാണ് നടൻ വിനയാകൻ‌. രൂക്ഷമായ ഭാഷയിലാണ് നടൻ സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ സുരേഷ് കുമാറിന്റെ നിലപാടിനോടുള്ള എതിർപ്പ് അറിയിച്ചത്. അഭിനേതാക്കള്‍ സിനിമ നിർമിക്കേണ്ടെന്ന് ഭാര്യയോടും മകളോടും പോയി പറഞ്ഞാല്‍ മതിയെന്നാണ് വിനയാകൻ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

സിനിമ തൻ്റെയും തൻ്റെ കൂടെ നില്‍ക്കുന്നവരുടേയും കുടുംബ സ്വത്താണോ മേനകാ സുരേഷ് കുമാറേ… അഭിനേതാക്കള്‍ സിനിമ നിർമിക്കണ്ടെന്ന് തൻ്റെ ഭാര്യയോടും മകളോടും പോയി പറഞ്ഞാല്‍ മതി. ഞാൻ ഒരു സിനിമ നടനാണ്. ഞാൻ സിനിമ നിർമിക്കുകയും ഡയറക്‌ട് ചെയ്യുകയും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യും.

ഇത് ഇന്ത്യയാണ്. ജയ്‌ഹിന്ദ് എന്നാണ് വിനായകൻ കുറിച്ചത്. ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ സിനിമ സമരം ഉണ്ടാകുമെന്നും കഴിഞ്ഞ ദിവസം സിനിമ സംഘടനകളുടെ സംയുക്ത യോഗത്തില്‍ അറിയിച്ചിരുന്നു. ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിലാണ് സമരം. കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം ഇരുന്നൂറ് സിനിമകള്‍ ഇറങ്ങിയതില്‍ 24 സിനിമകള്‍ മാത്രമാണ് ഓടിയത്. വിജയം വെറും 12 ശതമാനമാണ്.

കഴിഞ്ഞ കുറെ വർഷങ്ങള്‍ കൊണ്ടാണ് 10 ശതമാനത്തില്‍ നിന്ന് 12 ശതമാനത്തിലേക്ക് എത്തിയത് എങ്കില്‍ കൂടിയും 176 സിനിമകള്‍ ബോക്സ് ഓഫീസില്‍ തകർന്നടിഞ്ഞു. അത് ഉണ്ടാക്കിയ നഷ്ടം 650 മുതല്‍ 750 കോടി രൂപയ്ക്ക് ഇടയിലാണ്. പല നിർമാതാക്കളും നാടുവിട്ടുപോകേണ്ട ഗതികേടാണ് ഉണ്ടായത്. ഇപ്പോള്‍ ഞങ്ങള്‍ ഓരോ മാസവും കണക്കുകള്‍ എടുത്ത് തുടങ്ങി.

ഈ ജനുവരിയിലെ കണക്ക് പ്രകാരം പുറത്തിറങ്ങിയ 28 ചിത്രങ്ങളില്‍ ഒരു സിനിമ മാത്രമാണ് സാമ്പത്തികമായി വിജയിച്ചുവെന്ന് നമുക്ക് പറയാൻ കഴിയുന്നത്. ബാക്കിയെല്ലാം നഷ്ടം. ഇപ്പോള്‍ ഇറങ്ങിയ രണ്ട് ചിത്രങ്ങള്‍ തരക്കേടില്ലാതെ പോകുന്നുണ്ട്. അതിന്റെ കണക്കുകള്‍ അടുത്ത മാസമേ കിട്ടൂ. ഈ കഴിഞ്ഞ മാസത്തെ നഷ്ടം മാത്രം 110 കോടി രൂപ വരും.

ഇങ്ങനെ മുമ്പോട്ട് പോയിക്കഴിഞ്ഞാല്‍ ഇൻഡസ്ട്രി തകർന്നടിഞ്ഞുപോകും. ഒരു രീതിയിലും ഒരു നിർമാതാവിന് സിനിമ എടുക്കാൻ പറ്റാത്ത അവസ്ഥയാണ് വരുന്നത്. പ്രൊഡക്ഷൻ കോസ്റ്റ് ക്രമാതീതമായി വർധിച്ചു. ആർട്ടിസ്റ്റുകളുടെ പ്രതിഫലം നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത നിലയിലേക്ക് വർധിച്ചു എന്നുമാണ് സുരേഷ് കുമാർ പറഞ്ഞത്.