
തിരുവനന്തപുരം: കാർഷിക നിയമങ്ങളെ എതിർത്തവർ കർഷകരെ കഴുത്തുഞെരിച്ച് കൊന്നിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിച്ച ദിവസം അടിയന്തരാവസ്ഥപോലെ ചരിത്രത്തിൽ കുറിക്കപ്പെട്ട കിരാതദിനമാണെന്നും അദ്ദേഹം പറഞ്ഞു.
‘കാർഷിക നിയമങ്ങളെല്ലാം തച്ചുടച്ച മഹാന്മാരൊക്കെ എവിടെയാണ്. പൈനാപ്പിളും തിന്ന് റോഡിൽ കിടന്നാൽ മതിയോ? ഉപഭോക്തൃസമൂഹം കർഷകരെ ദൈവമായി കാണുന്നുണ്ടെങ്കിൽ, കാർഷിക നിയമങ്ങൾ തച്ചുടയ്ക്കുക വഴി നിങ്ങൾ ആ കർഷകരെ കഴുത്തുഞെരിച്ച് കൊന്നിരിക്കുകയാണ്. ചോദ്യം ചെയ്യാൻ ആരെങ്കിലുമുണ്ടെങ്കിൽ വരൂ, പക്ഷേ കാർഷിക നിയമങ്ങൾ എന്താണെന്ന് ആഴത്തിൽ പഠിച്ചിട്ട് വരണം’, സുരേഷ് ഗോപി വെല്ലുവിളിച്ചു.
ഗ്രാമം ദത്തെടുക്കുന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എത്ര എം.പിമാർ അത് അവംലംബിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. ഏതൊക്കെ ഗ്രാമങ്ങൾ ആരൊക്കെ ദത്തെടുത്തു? ജനങ്ങൾക്കുവേണ്ടിയാവണം ജയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






