video
play-sharp-fill

Saturday, May 24, 2025
HomeMainസൂര്യക്കും,ആര്യയ്ക്കും പേടി കൂടാതെ ഇനി ഉറങ്ങാം; മാതാപിതാക്കള്‍ മരിച്ചു പോയ അനാഥരായ കുട്ടികള്‍ക്ക് ഭവന വായ്പ...

സൂര്യക്കും,ആര്യയ്ക്കും പേടി കൂടാതെ ഇനി ഉറങ്ങാം; മാതാപിതാക്കള്‍ മരിച്ചു പോയ അനാഥരായ കുട്ടികള്‍ക്ക് ഭവന വായ്പ അടയ്ക്കാൻ പണം നല്‍കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി

Spread the love

 

പാലക്കാട് : കുട്ടികളെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് സഹായ ഹസ്തവുമായി സുരേഷ് ഗോപി എത്തിയത്. കുട്ടികളുടെ ഭവന വായ്പ ബാധ്യത ഏറ്റെടുക്കുമെന്നും 260000 രൂപ ബാങ്കിന് കൈമാറുമെന്നും സുരേഷ് ഗോപി അറിയിച്ചു. സൂര്യക്കും ആര്യയ്ക്കും ഇനി വീടിന്റെ ആധാരം തിരികെ കിട്ടും.

 

 

 

പാലക്കാട് ഭൂപണയ ബാങ്കില്‍ നിന്ന് തുടര്‍ച്ചയായി നോട്ടീസ് വന്നതോടെ വീട് വിട്ട് ഇറങ്ങേണ്ടി വരുമോയെന്ന ആശങ്കയിലായിരുന്നു കോങ്ങാട് സ്വദേശികളായ സൂര്യ കൃഷ്ണയും, ആര്യ കൃഷ്ണയും. 2018ല്‍ കോങ്ങാട് നായാടിക്കുന്നിലെ സ്ഥലത്ത് കൂലിപ്പണിക്കാരനായ കൃഷ്ണൻകുട്ടി 500 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീട് വെച്ചത് പഞ്ചായത്തില്‍ നിന്ന് കിട്ടിയ 2 ലക്ഷം രൂപ കൊണ്ടാണ്.

 

 

 

ബാക്കി രണ്ടു ലക്ഷം രൂപ പാലക്കാട് ഭൂപണയ ബാങ്കില്‍ നിന്ന് കടമെടുത്തു. വീട് പണി തീരും മുമ്ബേ കൃഷ്ണൻകുട്ടി അര്‍ബുദ ബാധയെ തുടര്‍ന്ന് മരിച്ചു. ഹോട്ടല്‍ ജോലിക്ക് പോയി മക്കളെ വളര്‍ത്തിയ അമ്മ മൂന്നു വര്‍ഷം മുമ്ബ് മരിച്ചതോടെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ സൂര്യ കൃഷ്ണയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആര്യ കൃഷ്ണയും അനാഥരായി. ഭവന വായ്പാ ബാധ്യത കുട്ടികളുടെ തലയിലുമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

അടുത്ത ബന്ധുക്കളാന്നും ഏറ്റെടുക്കാൻ തയ്യാറാകാത്തതിനാല്‍ കുട്ടികള്‍ കൂലിപണിക്കാരായ അയല്‍ക്കാരുടെ സംരക്ഷണയിലാണ് കഴിയുന്നത്. പാതി വഴിയില്‍ കിടന്ന വീട് പണി പൂര്‍ത്തിയാക്കിയത് കുട്ടികളുടെ സ്കൂളിന്റെ സഹായത്തോടെയാണ്. പലിശയടക്കം 4 ലക്ഷത്തിലധികമാണ് ബാങ്കിലെ കടം. നന്നായി പഠിക്കണം. നല്ല ജോലി വാങ്ങണം ആഗ്രഹഹങ്ങള്‍ എറെയാണ്. എന്നാല്‍, അയല്‍ക്കാരുടെ കരുണയില്‍ കഴിയുന്ന കുട്ടികള്‍ക്ക് ഭാവിജീവിതം വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുകയായിരുന്നു. ഈ പ്രതിസന്ധികള്‍ക്കിടെയാണ് കുട്ടികളുടെ ദുരിതത്തിന് പരിഹാരവുമായി സുരേഷ് ഗോപി എത്തിയിരിക്കുന്നത്.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments