play-sharp-fill
എതിർ സ്ഥാനാർത്ഥികളെക്കുറിച്ച് ഒന്നും ചോദിക്കരുത്, ആരെയും അവഹേളിക്കരുതെന്ന് പ്രവർത്തകർക്ക് നിർദ്ദേശം  നൽകി:സുരേഷ്‌ഗോപി

എതിർ സ്ഥാനാർത്ഥികളെക്കുറിച്ച് ഒന്നും ചോദിക്കരുത്, ആരെയും അവഹേളിക്കരുതെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകി:സുരേഷ്‌ഗോപി

 

തൃശ്ശൂർ: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം എതിർ സ്ഥാനാർഥികളായ കെ. മുരളീധരനെക്കുറിച്ചും വി.എസ് സുനിൽകുമാറിനെക്കുറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി. മറ്റുള്ളവരുടെ ഒരുകാര്യവും ചോദിക്കരുതെന്ന് സുരേഷ്‌ഗോപി പറഞ്ഞു. കെ. മുരളീധരൻ പൊതു പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം പറഞ്ഞത്. പ്രചാരണ കാലത്തുപോലും അവരുടെ പേര് പറഞ്ഞിട്ടില്ല. മുരളീയേട്ടൻ എന്ന് അഭിസംബോധന ചെയ്‌ത്‌ രാഷ്ട്രീയമല്ലാത്ത ചിലകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അത് ബന്ധത്തെക്കുറിച്ചാണ്. അതല്ലാതെ അവരുടെ പേരുപോലും ഉന്നയിച്ചിട്ടില്ല.

 

ഒരു കാരണവശാലും പാർട്ടി പ്രവർത്തകരെ അവഹേളിക്കുകയോ തിരിഞ്ഞുകുത്തുകയോ ചെയ്യരുതെന്ന് പ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്. വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ ആളാണ്. അങ്ങനെ ചെയ്യരുതെന്നും അഭ്യർഥിച്ചിട്ടുണ്ട്. അതിന്റ പേരിൽ പുച്ഛിക്കുകയാണെങ്കിൽ ഒരു ജ്യേഷ്ഠനെപ്പോലെ കണ്ട് അംഗീകരിക്കും.


 

വോട്ടർമാരെ ഒരിക്കലും വിലകുറച്ച് കാണരുത്. അവരാണ് എല്ലാം നിശ്ചയിക്കുന്നത്. വ്യക്തിപരമായ വിജയം ആയിരുന്നുവെങ്കിൽ 2019-ൽ വിജയിക്കേണ്ടതായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നില്ല. അദ്ദേഹം മറ്റ് പല മീറ്റിങ്ങുകളുടെയും തിരക്കിലാണ്. സിനിമ തന്റെ പാഷനാണ്. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group