
സ്വന്തം ലേഖകൻ
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരജോഡികളാണ് സുരേഷും സുമലത ടീച്ചറും.
ഈ കഥാപാത്രങ്ങളായി എത്തിയ രാജേഷ് മാധവനും നടി ചിത്ര നായരും ഒന്നിക്കുന്ന ‘സേവ് ദ് ഡേറ്റ്’ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിരുന്നു.രസകരമായ പാട്ടും ചുവടുകളുമൊക്കെ ചേര്‍ന്ന ഒരു സേവ് ദി ഡേറ്റ് വീഡിയോ ആയിരുന്നു അത്.
സേവ് ദി ഡേറ്റ് എന്നതിനൊപ്പം മെയ് 29 എന്ന തീയതി മാത്രമാണ് ഉണ്ടായിരുന്നത് എന്നതിനാല്‍ ഇതൊരു യഥാര്‍ഥ വിവാഹത്തിനുള്ള ക്ഷണമാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചു. പിന്നാലെ ഇത് ഒരു സിനിമയ്ക്കുവേണ്ടിയുള്ള പ്രൊമോ ആണെന്നും പ്രചരണമുണ്ടായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോഴിതാ വീഡിയോയ്ക്ക് പിന്നാലെ ഒരു വിവാഹ ക്ഷണക്കത്തും പുറത്തെത്തിയിരിക്കുകയാണ്. രാജേഷ് മാധവന്‍റെയും ചിത്ര നായരുടെയും പേരല്ല മറിച്ച് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ഇരുവരുടെയും കഥാപാത്രങ്ങളുടെ പേരുകളാണ് വിവാഹ ക്ഷണക്കത്തില്‍.
മെയ് 29 ന് പയ്യന്നൂര്‍ കോളെജിലാണ് വിവാഹമെന്നാണ് കത്തില്‍ പറയുന്നത്. ഈ കഥാപാത്രങ്ങളുടെ പ്രണയം പറയുന്ന ഒരു പുതിയ ചിത്രത്തിന്‍റെ തുടക്കം അന്നേ ദിവസം ഉണ്ടാവുന്നതിന്‍റെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തല്‍. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്നെയാവും ഇതിന്‍റെയും സംവിധാനമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും അതിന് സ്ഥിരീകരണം ആയിട്ടില്ല.



