വൈറലായി സുരേഷ് ​ഗോപിയുടെ ഷർട്ടുകൾ, ചിത്രങ്ങള്‍ പൂർണമായും കൈകൊണ്ട് വരച്ച്‌ നിറം നല്‍കിയത്, സമ്മാനിച്ചത് സുഹൃത്തുക്കൾ വഴി, വൈറൽ ഷർട്ടിനു പിന്നിൽ ആരെന്ന ചോദ്യത്തിന് ഉത്തരം

Spread the love

തൃശൂർ: സുരേഷ് ​ഗോപിയുടെ ചരിത്ര വിജയത്തിന്റെ ചർച്ച ഒഴിയും മുമ്പേ താരവുമായി ബന്ധപ്പെട്ട മറ്റൊരു കാര്യമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വിജയാഘോഷങ്ങളിൽ സുരേഷ് ​ഗോപി ധരിച്ച ഷർട്ടാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.

ഇതിന് മുമ്പ് മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് ധരിച്ച ഷർട്ടും സോഷ്യമീഡിയയിൽ വൈറലായിരുന്നു. ഈ വൈറൽ ഷർട്ടുകൾക്ക് പിന്നിൽ ആരാണെന്ന തിരച്ചിലിലായിരുന്നു സോഷ്യൽമീഡിയ. അതിനുള്ള ഉത്തരമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്.

തൃശൂർ പൂച്ചെട്ടി സ്വദേശിനി സ്മേരയാണ് ഈ ഷർട്ടുകളുടെയെല്ലാം ഡിസൈനർ. മനോഹര ചിത്രങ്ങളും ചായങ്ങളും ചേർത്താണ് രണ്ട് ഷർട്ടുകളും നിർമ്മിച്ചിരിക്കുന്നത്. ഷർട്ടിലെ ചിത്രങ്ങള്‍ പൂർണമായും കൈകൊണ്ട് വരച്ച്‌ നിറം നല്‍കിയതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃത്തുവഴിയാണ് സ്മേര ഷർട്ടുകള്‍ സുരേഷ് ഗോപിക്ക് സമ്മാനിക്കുന്നത്. താൻ സമ്മാനിച്ച ഷർട്ടുകള്‍ ഇട്ടുകണ്ടപ്പോള്‍ വളരെ സന്തോഷമാണ് തോന്നിയതെന്നും ഇതിനുമുമ്പ് വിഷുവിനും സുരേഷ്‌ഗോപി ഈ ഷർട്ടുകളിലൊന്ന് ഇട്ടിരുന്നുവെന്നും സ്മേര പറഞ്ഞു.

ആറുവർഷമായി സ്മേര ഈ മേഖലയിലുണ്ട്. ഡിസൈനർ ഷർട്ടുകള്‍ക്ക് പുറമെ ജ്യൂവലറികള്‍, ടെറാക്കോട്ട, വുഡ് പെയിന്റിംഗ് എന്നിവയിലും ഇവർ സാധ്യതകള്‍ കണ്ടെത്തിയിട്ടുണ്ട്.