
ന്യൂഡൽഹി: മന്ത്രിസ്ഥാനം തിരിച്ചെടുത്താൽ സന്തോഷമെന്ന സുരേഷ് ഗോപിയുടെ പരാമർശത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയിൽ. അമിത് ഷായുടെ പേര് പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടതിലും അതൃപ്തിയുണ്ടെന്നാണ് സൂചന.
കേന്ദ്രമന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാൻ സുരേഷ് ഗോപിക്ക് അനുവാദം നൽകിയേക്കില്ല. കടുത്ത നിലപാട് തുടർന്നാൽ മന്ത്രി പദവി ഒഴിവാക്കുന്നതും ആലോചിക്കും. കേന്ദ്ര സർക്കാർ ചട്ടങ്ങൾ സിനിമ ചെയുന്നതിൽ തടസമാകും.
സിനിമയില്‍ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ താല്‍പ്പര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുരേഷ് ഗോപിയുടെ താല്‍പ്പര്യത്തിന് കേന്ദ്രമാണ് മറുപടി നല്‍കേണ്ടത്. സംസ്ഥാന ഘടകത്തിന് ഇക്കാര്യത്തില്‍ അഭിപ്രായം പറയാനാകില്ലെന്നും സുരേന്ദ്രൻ പ്രതികരിച്ചു.