
സ്വന്തം ലേഖിക
തൃശൂര്‍: എം.പി ഫണ്ടില്‍ നിന്നും ഒരുകോടി രൂപ അനുവദിച്ചതിന് സുരേഷ് ഗോപിയ്‌ക്ക് നന്ദി പറഞ്ഞ് തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ് കത്തയച്ചു.
‘സ്‌നേഹസമ്പന്നനായ സുരേഷ് ഗോപി ജി’ എന്ന അഭിസംബോധനയോടെ ആരംഭിക്കുന്ന കത്ത് സുരേഷ് ഗോപി ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്‌തു. തൃശൂരിൻ്റെ സമഗ്ര വികസനത്തില്‍ ശ്രദ്ധാലുവായ സുരേഷ് ഗോപിയുടെ സ്‌നേഹത്തിനും പരിഗണനയ്‌ക്കും നന്ദി പറഞ്ഞാണ് മേയര്‍ കത്ത് അവസാനിപ്പിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എം.പി അനുവദിച്ച ഫണ്ട് ശക്തന്‍ തമ്ബുരാന്‍ നഗറിലെ പച്ചക്കറി-മീന്‍ മാര്‍ക്കറ്റിൻ്റെ സമഗ്ര വികസനത്തിനുപയോഗിക്കും.
ഇതിൻ്റെ പ്രോജക്‌ട് തയ്യാറാക്കി കോര്‍പറേഷന്‍ സുരേഷ് ഗോപിയ്‌ക്ക് അയച്ചിട്ടുണ്ട്. ഈ വിവരവും മേയര്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിച്ച സുരേഷ് ഗോപിയ്‌ക്ക് ജയിക്കാനായില്ലെങ്കിലും 2.93 ലക്ഷം വോട്ട് നേടാനായി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ 40,000 വോട്ട് നേടി കടുത്ത മത്സരം കാഴ്‌ചവയ്‌ക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
പരാജയപ്പെട്ടെങ്കിലും എം.പി എന്ന നിലയ്‌ക്ക് തൻ്റെ സഹായമെത്തിക്കുമെന്ന് അദ്ദേഹം വാക്ക് നല്‍കിയിരുന്നു.