‘ട്രോള്‍ എനിക്കും സുരേഷ് ഗോപിക്കും മാത്രം, മമ്മൂട്ടിക്കില്ല; ഇന്നസെന്റിന്റെയും ഗണേഷ് കുമാറിന്റെയും പ്രചരണത്തിന് പോയാല്‍ ആര്‍ക്കും കുഴപ്പമില്ല; പ്രതികരിച്ച് കൃഷ്ണകുമാര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് നടന്‍ കൃഷ്ണ കുമാര്‍. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനമെന്നും വിമര്‍ശനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ നിലപാടുകളെ കുറിച്ച് കുടുംബത്തിന് വ്യക്തമായ ധാരണയുണ്ടെന്നും അവരുടെ പിന്തുണയാണ് തന്റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സുരേഷ് ഗോപിയും താനും ബിജെപിയിലേക്ക് വരുന്നതിനെ ട്രോളുന്നവരുടെ മാനസികാവസ്ഥ മനസ്സിലാകുന്നില്ല. 20 വര്‍ഷം മുന്‍പ് കേരള കോണ്‍ഗ്രസ് ബി നേതാവ് ഗണേഷ് കുമാറിന്റെ പ്രചരണത്തിന് പോയി. ഒരു കുഴപ്പവും ആര്‍ക്കുമുണ്ടായില്ല. സുരേഷ് ഗോപി ഇന്നസെന്റിന്റെ പ്രചരണത്തിന് പോയപ്പോഴും ആരും ഒന്നും മിണ്ടിയില്ല. മമ്മൂട്ടി പരസ്യമായി നിലപാട് പറയുന്നു. അതിനും വിമര്‍ശനമില്ല.’ കൃഷ്ണകുമാര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുരേഷ് ഗോപിയും കൃഷ്ണകുമാറും ബിജെപിയുടെ നിയമസഭാ തെരഞ്ഞടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.