‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വരണം’; പൗരൻ എന്ന നിലയ്ക്ക് അടിക്കടിയുള്ള തിരഞ്ഞെടുപ്പുകള്‍ ശല്യമാണ്: സുരേഷ് ഗോപി

Spread the love

തൃശൂർ: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വരണം. ഒരു പൗരൻ എന്ന നിലയ്ക്ക് അടിക്കടിയുള്ള തിരഞ്ഞെടുപ്പുകള്‍ ശല്യമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

തൃശ്ശൂരില്‍ നടന്ന ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന സെമിനാർ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് വരുന്നത് ശല്യം പോലെയാണ് തനിക്ക് തോന്നാറുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരു പൗരൻ എന്ന നിലയില്‍ വലിയ ബുദ്ധിമുട്ടാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചഭാഷിണികളുടെ അതിപ്രസരം. ഈർക്കിലി പാർട്ടികള്‍ കൂടിയതുകൊണ്ട് സ്ഥാനാർത്ഥികളുടെ എണ്ണവും കൂടി. 55 ദിവസത്തെ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്ന സമയവും പണവും ജനങ്ങളുടെ ആവശ്യനത്തിനായി ഉപയോഗിക്കാമായിരുന്നു.