video
play-sharp-fill

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനിടെയിൽ കുഴഞ്ഞുവീണ് മരിച്ച സുരേന്ദ്രന്റെ പോസ്റ്റുമാർട്ടം രാവിലെ നടക്കും ; സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനിടെയിൽ കുഴഞ്ഞുവീണ് മരിച്ച സുരേന്ദ്രന്റെ പോസ്റ്റുമാർട്ടം രാവിലെ നടക്കും ; സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉണ്ടായ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനിടയിൽ കുഴഞ്ഞുവീണ് മരിച്ച് ഹൃദ്‌രോഗിയായ കടകംപള്ളി സ്വദേശി സുരേന്ദ്രന്റെ പോസ്റ്റുമാർട്ടം വ്യാഴാഴ്ച രാവിലെ നടക്കും. മൃതദേഹം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതിന് ശേഷം പരുത്തിപ്പാറ സെമിത്തേരിയിലായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക.

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മിന്നൽപണിമുടക്കിനെകുറിച്ച് വ്യാഴാഴ്ച വിശദമായ അന്വേഷണവും നടക്കും. സംഭവത്തിൽ ജില്ലാ കളക്ടർ സർക്കാരിന് റിപ്പോർട്ടും കൈമാറും. സമരം നടത്തിയ യൂണിയൻ ഭാരവാഹികളിൽ നിന്നുള്ള വിവരങ്ങൾ കൂടി ശേഖരിച്ചാകും റിപ്പോർട്ട് നൽകുക. കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്കെതിരേ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നടപടിയെടുക്കുക. പൊലീസും മോട്ടോർ വാഹന വകുപ്പും ഇവർക്കെതിരെ കേസെടുക്കും. സമരത്തിൽ ഗ്യാരേജിൽ കിടന്ന വാഹനങ്ങൾ കൂടി നിരത്തിൽ എത്തിച്ച് ഗതാഗതം സ്തംഭിപ്പിച്ചതായി മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിന്നൽ പണിമുടക്കിനെ തുടർന്ന് അഞ്ചു മണിക്കൂറോളമാണ് തലസ്ഥാനത്ത് ഗതാഗതം സ്തംഭിച്ചത്. സുരേന്ദ്രൻ വീട്ടിലേക്കു മടങ്ങാൻ കിഴക്കേക്കോട്ടയിൽ മണിക്കൂറുകളോളം ബസ് കാത്തുനിൽക്കുന്നതിനിടെയാണു കുഴഞ്ഞുവീണ് മരിച്ചത്. സമരത്തിനിടെ, ബസ് കാത്തുനിന്ന ഹൃദ്രോഗിയായ സുരേന്ദ്രൻ മരുന്നുവാങ്ങാൻ നഗരത്തിലെത്തിയതായിരുന്നു.

ഓർക്കാപ്പുറത്തുണ്ടായ സമരത്തേത്തുടർന്ന്, വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തിയ രോഗികൾ ഉൾപ്പെടെയുള്ളവർ നടുറോഡിൽ നട്ടംതിരിഞ്ഞു. പൊരിവെയിൽ പലരും കുഴഞ്ഞുവീണു. ഇതോടെ, സ്ത്രീകൾ ഉൾപ്പെടെ, രോഷാകുലരായ യാത്രക്കാർ സഹികെട്ട് മുഴുവൻ വാഹനഗതാഗതം തടയുകയായിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ആറ്റുകാൽ ദേവീക്ഷേത്രത്തിലേക്കു സ്വകാര്യബസ് സൗജന്യ സർവീസ് നടത്തിയതുമായി ബന്ധപ്പെട്ട വിഷയമാണ് മിന്നൽ പണിമുടക്കിൽ കലാശിച്ചത്.