
കോട്ടയം: നടൻ എന്ന നിലയിൽ സുരേഷ് ഗോപി പരിപാടിയിൽ പങ്കെടുത്ത് പണം വാങ്ങുന്നതിൽ തെറ്റില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുകേഷും ഗണേഷ് കുമാറും പരിപാടിയിൽ പങ്കെടുക്കുന്നതിന് പണം വാങ്ങാറില്ലേ എന്നും അദ്ദേഹം ചോദിച്ചു.
പത്തനംതിട്ടയിൽ മന്ത്രിയും പാർട്ടി സെക്രട്ടറിയും ചേർന്നാണ് കാപ്പ ചുമത്തിയ പ്രതിയെ സ്വീകരിച്ചതെന്ന് പറഞ്ഞ കെ സുരേന്ദ്രൻ, മുൻപ് പാർട്ടി അച്ചടക്കം പാലിക്കാത്തതിനെത്തുടർന്ന് ബി.ജെ.പി. പുറത്താക്കിയ ആളെയാണ് സിപിഎം സ്വീകരിച്ചതെന്നും കൂട്ടിച്ചേർത്തു.
എസ്.എഫ്.ഐയെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. കൊയിലാണ്ടി കോളേജിലെ പ്രിൻസിപ്പലിനെതിരേ കേസെടുത്ത് എസ്.എഫ്.ഐ. നേതാക്കളെ സംരക്ഷിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group