video
play-sharp-fill
സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കുന്നത് പണമുണ്ടാക്കാൻ : എം.എം.മണി

സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കുന്നത് പണമുണ്ടാക്കാൻ : എം.എം.മണി

സ്വന്തം ലേഖിക

കോന്നി: കെ.സുരേന്ദ്രൻ കോന്നിയിൽ മൽസരിക്കാനെത്തുന്നത് പണം മോഹിച്ചെന്ന് എം.എം.മണി പരിഹസിച്ചു . കെ.സുരേന്ദ്രൻ ആനയല്ല, കോന്നിയിലെ വോട്ടർമാർ എല്ലാം വിലയിരുത്തിക്കഴിഞ്ഞു. കോൺഗ്രസിലെ കലഹം ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളും എൽഡിഎഫ് മുതലാക്കുമെന്നും എം.എം.മണി പറഞ്ഞു.

ബിജെപി ജില്ലാപ്രസിഡന്റ് സുരേഷ് കുമാർ വട്ടിയൂർകാവിലും കെ സുരേന്ദ്രൻ കോന്നിയിലുമാണ് മത്സരിക്കുന്നത് . സംഘപരിവാറിനു വലിയ സ്വാധീനമുള്ള രണ്ടു മണ്ഡലത്തിലും ഇവർ യോജിച്ച സ്ഥാനാർഥികളെന്നും ആർഎസ്എസ് വിലയിരുത്തുന്നു. നിയമസഭാതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 84 വോട്ടിനു പരാജയപ്പെട്ട സുരേന്ദ്രൻ ഇനി അവിടെ മത്സരിക്കാനില്ലെന്ന് നേരത്തേ നേതൃത്വത്തെ അറിയിച്ചു. തിരഞ്ഞെടുപ്പ് കേസും പിന്നീട് പിൻവലിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group