സുരേന്ദ്രന്റെ പേരിൽ മാത്രമല്ലല്ലോ കേസ്; മന്ത്രിമാർക്കെതിരേയും കേസില്ലേ; ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി: സുരേന്ദ്രന്റെ പേരിൽ മാത്രമല്ലല്ലോ മന്ത്രിമാർക്കെതിരെയും കേരളത്തിൽ കേസില്ലെയെന്ന് ഹൈക്കോടതി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ പേരിൽ അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ എത്രനാൾ ഇങ്ങനെ കസ്റ്റഡിയിൽ തുടർന്നുകൊണ്ടു പോകുമെന്ന് സർക്കാരിനോട് ഹൈക്കോടതി. റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.
അതേസമയം, സുരേന്ദ്രനെതിരെയും കടുത്ത വിമർശമാണ് കോടതി ഉന്നയിച്ചത്. സുരേന്ദ്രന്റെ പ്രവർത്തികളെ ന്യായീകരിക്കാനാവില്ലെന്നും, ഉത്തരവാദിത്വമുള്ള പദവിയിലിരിക്കുന്നയാൾ ഇങ്ങനെ ചെയ്യരുതായിരുന്നെന്നും കോടതി പരാമർശിച്ചു. എന്നാൽ സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ സർക്കാർ എതിർത്തു. സുരേന്ദ്രൻ നിയമം കൈയിലെടുത്തുവെന്നും ശബരിമലയിലെത്തുന്ന ഭക്തർ കാട്ടുന്ന നടപടിയല്ല സുരേന്ദ്രന്റെ പക്കൽ നിന്ന് ഉണ്ടായതെന്നും സർക്കാർ കോടതിയിൽ വാദിച്ചു. സുപ്രീം കോടതി വിധിയെ സുരേന്ദ്രൻ മാനിച്ചില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. തുടർന്ന്് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group