play-sharp-fill
കവിത മോഷണം: ദീപ നിശാന്തിനെതിരെ കൊച്ചിൻ ദേവസ്വം ബോർഡ് നടപടിക്ക് ഒരുങ്ങുന്നു

കവിത മോഷണം: ദീപ നിശാന്തിനെതിരെ കൊച്ചിൻ ദേവസ്വം ബോർഡ് നടപടിക്ക് ഒരുങ്ങുന്നു

സ്വന്തം ലേഖകൻ

എറണാകുളം: കവിത മോഷണ വിവാദത്തിൽ കുടുങ്ങിയ അധ്യാപിക ദീപ നിശാന്തിനെതിരെ നടപടി സ്വീകരിക്കുന്നതിന് കൊച്ചിൻ ദേവസ്വം ബോർഡ് ആലോചിക്കുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ശ്രീ കേരളവർമ്മ കോളേജിലെ മലയാളം അധ്യാപികയാണ് ദീപ നിശാന്ത്. ഇതിന്റെ ഭാഗമായി തൃശൂർ കേരളവർമ്മ കോളേജിലെ പ്രിൻസിപ്പലിനോട് ബോർഡ് അഭിപ്രായം ആരാഞ്ഞിരിക്കയാണ്. അതേസമയം വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ മാറിനിൽക്കാൻ തയ്യാറാണെന്നാണ് ദീപയുടെ നിലപാട്.

അധ്യാപകസംഘടനയായ എകെപിസിടിഎയുടെ ജേണലിൽ ദീപ നിശാന്ത് മോഷ്ടിച്ച കവിത പ്രസിദ്ധീകരിച്ചതും തുടർന്നുണ്ടായ വിവാദങ്ങളും കോളേജിൻറെ അന്തസിനെ ബാധിച്ചുവെന്ന വിമർശനം ഉയർന്നിട്ടുണ്ട്. ഇതുകൂടാതെ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ പി സി ടി എ ദീപ നിശാന്തിനോട് വിശദീകരണം ചോദിക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹച്യത്തിൽ കോളേജ് പ്രിൻസിപ്പാളിനോട് ഇക്കാര്യത്തിലുളള നിലപാട് വ്യക്തമാക്കാൻ ദേവസ്വം ബോർഡ് നിർദേശിച്ചുന്നത്. ദീപ നിശാന്തിനെ കോളേജ് യൂണിയന്റെ ഫൈനാർട്ട് ഉപദേശക സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഒരു വിഭാഗം അധ്യാപകർ ആവശ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group