play-sharp-fill
നൂറ്റാണ്ടുകൾ നീണ്ട വിവാദത്തിന് ശനിയാഴ്ച അന്ത്യം: അയോധ്യക്കേസിൽ സുപ്രീം കോടതി വിധി ശനിയാഴ്ച രാവിലെ പത്തരയ്ക്ക്; കടുത്ത ജാഗ്രതയിൽ രാജ്യം

നൂറ്റാണ്ടുകൾ നീണ്ട വിവാദത്തിന് ശനിയാഴ്ച അന്ത്യം: അയോധ്യക്കേസിൽ സുപ്രീം കോടതി വിധി ശനിയാഴ്ച രാവിലെ പത്തരയ്ക്ക്; കടുത്ത ജാഗ്രതയിൽ രാജ്യം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നാൽപ്പത് ദിവസം തുടർച്ചയായി കേട്ട വാദത്തിനൊടുവിൽ ശനിയാഴ്ച രാവിലെ 10.30 ന് അയോധ്യക്കേസിൽ സുപ്രീം കോടതി വിധി പറയും. അവധിദിവസമായിട്ട് കൂടി, നബിദിനത്തിൽ കോടതി ചേർന്ന് വിധി പറയുന്ന അത്യപൂർവ കാഴ്ചയ്ക്കാണ് ഇനി രാജ്യം സാക്ഷിയാകുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ ആരംഭിച്ച വിവാദചർച്ചയ്ക്കാണ് സുപ്രീം കോടതി വിധിയിലൂടെ തീരുമാനമാകുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ ശ്രദ്ധമുഴുവൻ ശനിയാഴ്ച രാവിലെ സുപ്രീം കോടതിയുടെ ബഞ്ചിലേയ്ക്കാകും.


ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറയുന്നത്. രാത്രി ഒൻപത് മണിയ്ക്കു ശേഷമാണ് സുപ്രീം കോടതി നാളെ വിധി പറയാനുള്ള കേസുകളുടെ പട്ടികയിൽ ബാബറി മസ്ജിദ് കേസ് ഉൾപ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡേ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൾ നസീർ എന്നിവർ അടങ്ങുന്ന ബഞ്ചാണ് കേസ് ഇതുവരെ പരിഗണിച്ചിരുന്നത്. ഇവർ തന്നെയാകും വിധി പ്രഖ്യാപിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിധി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയെയും, ഡിജിപിയെയും വിളിച്ചു വരുത്തിയിരുന്നു. തുടർന്ന് സ്ഥിതി ഗതികൾ ശാന്തമാണെന്ന് ഉറപ്പാക്കിയതോടെയാണ് വിധി പ്രഖ്യാപിക്കുമെന്ന് ഉറപ്പാക്കിയത്. തുടർന്നാണ് കോടതി വിധി ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ലിസ്റ്റ് ചെയ്തത്.

ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ചീഫ് ജസ്റ്റിസ് ഗോഹാട്ടിയ്ക്കു പോകുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ അടുത്ത ദിവസങ്ങളിൽ തന്നെ കേസിൽ വിധി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇതോടെയാണ് അവധി ദിവസമായിട്ടും സുപ്രീം കോടതി കേസ് പരിഗണിക്കാൻ തയ്യാറായി രംഗത്ത് എത്തിയത്. കേസ് സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഉത്തർ പ്രദേശിലും രാജ്യത്തെമ്പാടും കനത്ത സുരക്ഷയും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്