video
play-sharp-fill

പൊലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡിയില്‍ എടുക്കുന്ന വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ നശിക്കാതെ നോക്കണം, യഥാസമയത്ത് വിട്ടു നല്‍കണമെന്നും സുപ്രീംകോടതി

പൊലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡിയില്‍ എടുക്കുന്ന വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ നശിക്കാതെ നോക്കണം, യഥാസമയത്ത് വിട്ടു നല്‍കണമെന്നും സുപ്രീംകോടതി

Spread the love

ദില്ലി : കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങൾ നശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്ന് സുപ്രിംകോടതി. വാഹനങ്ങൾ ഉചിത സമയത്തിനുള്ളിൽ വിട്ടുനൽകണമെന്നും സുപ്രിംകോടതി പറഞ്ഞു.

മലപ്പുറം മഞ്ചേരിയില്‍ നിന്നുള്ള ലഹരി കേസിൽ പിടികൂടിയ സ്വിഫറ്റ് കാറാണ് സുപ്രീം കോടതിയുടെ ചില നീരീക്ഷണങ്ങൾക്ക് കാരണം. ഈ വർഷം ജനുവരിയിലാണ് കാറിൽ സഞ്ചരിച്ചിരുന്ന വ്യക്തിയിൽ നിന്ന് പൊലീസ് ലഹരി വസ്തു പിടികൂടുന്നത്. വാഹനത്തിൽ നിന്ന് ലഹരി കൈവശം വച്ചയാളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പതിവ് പോലെ വാഹനവും പൊലീസ് കസ്റ്റഡിയിലായി.

എന്നാൽ, കേസിന്‍റെ നടപടി ക്രമങ്ങൾ കഴിഞ്ഞിട്ടും വാഹന തിരികെ കിട്ടിയില്ലെന്നും അതിനാൽ എത്രയും വേഗം കാർ തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് വാഹനത്തിന്‍റെ ഉടമയായ സ്ത്രീ സുപ്രീം കോടതിയെ സമീപിച്ചു. നേരത്തെ വിചാരണ കോടതിയെയും ഹൈക്കോടതിയെയും ഇതുമായി ബന്ധപ്പെട്ട് സമീപിച്ചെങ്കിലും അനൂകൂല വിധി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഏതായാലും ഹർജിക്കാരിയുടെ അപേക്ഷ പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് കിഷൻ കൌൾ, അഭയ് എസ് ഓകാ എന്നിവരടങ്ങിയ ബെഞ്ച് വാഹനം എത്രയും വേഗം വിട്ടുനൽകാൻ നിർദ്ദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group