play-sharp-fill
കോഴിക്കോട് നാദാപുരത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍; ഹോട്ടൽ ഉടമയായ പ്രതി വിറക് ആവശ്യപ്പെട്ട് സ്ത്രീയുടെ വീട്ടിലെത്തുകയും,ആക്രമിക്കുകയുമായിരുന്നു; സംഭവത്തിനു ശേഷം  ഒളിവിൽ പോയ പ്രതി  സ്റ്റേഷനിലെത്തി കീഴടങ്ങി

കോഴിക്കോട്: നാദാപുരത്ത് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. സ്ഥലത്ത് ഹോട്ടൽ നടത്തുന്ന തൂണേരി കോടഞ്ചേരി സ്വദേശിയായ മീത്തല്‍ രജീഷാണ് അറസ്റ്റിലായത്.

സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.

ഈ പ്രദേശത്ത് ഹോട്ടല്‍ നടത്തി വന്നിരുന്ന പ്രതി വിറക് ആവശ്യപ്പെട്ടാണ് വയോധികയെ സമീപിച്ചത്. തുടര്‍ന്ന് വീടിനകത്ത് കയറിയ ഇയാള്‍ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവരുടെ ബഹളം കേട്ട് നാട്ടുകാരെത്തിയതോടെ രജീഷ് സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരുക്കേറ്റ വയോധികയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം ഇയാളുടെ ഫോട്ടോയടക്കം എല്ലാ വിവരങ്ങളും പുറത്തുവന്നതോടെയാണ് ഇയാള്‍ കീഴടങ്ങിയത്.

പ്രതിയുടെ വീട്ടിലും ബന്ധു വീടുകളിലും വ്യാപക പരിശോധന നടത്തിയിരുന്നു.