video
play-sharp-fill

‘സ്വവര്‍ഗാനുരാഗിക്ക് ജഡ്ജിയാകാം’: നിലപാട് കടിപ്പിച്ച് സുപ്രീംകോടതി കൊളീജിയം; കേന്ദ്രം  മടക്കിയ പട്ടിക വീണ്ടും ശുപാര്‍ശ ചെയ്തു

‘സ്വവര്‍ഗാനുരാഗിക്ക് ജഡ്ജിയാകാം’: നിലപാട് കടിപ്പിച്ച് സുപ്രീംകോടതി കൊളീജിയം; കേന്ദ്രം മടക്കിയ പട്ടിക വീണ്ടും ശുപാര്‍ശ ചെയ്തു

Spread the love

സ്വന്തം ലേഖകൻ

ഡൽഹി : ജഡ്ജി നിയമനത്തിൽ കേന്ദ്രം തിരിച്ചയച്ച പേരുകൾ കൊളീജിയം വീണ്ടും ശുപാർശ ചെയ്തു. ഇത് മടക്കിയാൽ അംഗീകരിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.

ഡൽഹി ഹൈക്കോടതി അഭിഭാഷകൻ സൗരബ് കൃപാലിന്റേതുൾപ്പെടെ നാലു പേരുകളാണ് വീണ്ടും അയച്ചത്. സ്വവർഗാനുരാഗിയാണെന്ന കാരണത്താൽ ജഡ്ജി സ്ഥാനം നിഷേധിക്കുന്നത് തെറ്റാണെന്ന് കൊളീജിയം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യമോ സോഷ്യൽ മീഡിയ പോസ്റ്റുകളോ ജഡ്ജി ആക്കുന്നതിന് തടസ്സമല്ലന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം.ജോസഫ് എന്നിവരടങ്ങിയ കൊളീജിയം പറഞ്ഞു.

ലൈംഗികാഭിമുഖ്യത്തിനനുസരിച്ച് അഭിമാനത്തോടെയും
അന്തസോടെയും ജീവിക്കാൻ ഏതൊരു പൗരനും
അവകാശമുണ്ടെന്നും അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചതിന്റെ പേരിൽ ജഡ്ജിസ്ഥാനം നിഷേധിക്കാനാകില്ലെന്നും കൊളീജിയം വ്യക്തമാക്കി.