video
play-sharp-fill

ആവർത്തിച്ചുള്ള നിരോധനാജ്ഞ അധികാര ദുർവിനിയോഗമാണ് ; വ്യക്തികളെ ബാധിക്കുന്ന നിയന്ത്രണങ്ങളും ഉത്തരവുകളും സർക്കാർ പ്രസിദ്ധീകരിക്കണം : പരാമർശവുമായി സുപ്രീംകോടതി

ആവർത്തിച്ചുള്ള നിരോധനാജ്ഞ അധികാര ദുർവിനിയോഗമാണ് ; വ്യക്തികളെ ബാധിക്കുന്ന നിയന്ത്രണങ്ങളും ഉത്തരവുകളും സർക്കാർ പ്രസിദ്ധീകരിക്കണം : പരാമർശവുമായി സുപ്രീംകോടതി

Spread the love

 

സ്വന്തം ലേഖിക

ന്യൂഡൽഹി: ജനങ്ങളുടെ വിയോജിപ്പുകൾ അടിച്ചമർത്താൻ നിരോധനാജ്ഞ ഏർപ്പെടുത്തുന്നത് അധികാര ദുർവിനിയോഗമാണെന്ന് സുപ്രീംകോടതി. ജമ്മുകാശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രങ്ങൾക്കെതിരേയുള്ള ഹർജിയിൽ വിധി പറയുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

വിയോജിപ്പുകൾ അടിച്ചമർത്താൻ വേണ്ടി സെക്ഷൻ 144ന് കീഴിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധിക്കില്ല. നിരോധനാജ്ഞ ഏർപ്പെടുത്തുമ്പോൾ മജിസ്ട്രേറ്റുമാർ വ്യക്തികളുടെ അവകാശങ്ങളും രാജ്യത്തിന്റെ ആശങ്കകളും ഒരുപോലെ പരിഗണിക്കണമെന്നും കോടതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവർത്തിച്ച് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് അധികാര ദുർവിനിയോഗമാണ്. വ്യക്തികളെ ബാധിക്കുന്ന നിയന്ത്രണങ്ങളും ഉത്തരവുകളും സർക്കാർ പ്രസിദ്ധീകരിക്കണം. അപകടമുണ്ടാകുമെന്ന ജാഗ്രതയിൽ സെക്ഷൻ 144 പ്രയോഗിക്കാം. എന്നാൽ അപകടം ഒരു ‘അടിയന്തരാവസ്ഥ’ യുടെ സ്വഭാവത്തിലായിരിക്കണം’. എല്ലാ തത്വങ്ങളും പാലിച്ച് കൊണ്ടാവണം നിയന്ത്രണങ്ങൾ ഏർപ്പെടുത്താനെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ എൻവി രമണ, ആർ സുഭാഷ് റെഡ്ഡി, ബിആർ ഗവായ് എന്നിവരാണ് ജമ്മുകാശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രങ്ങൾക്കെതിരേയുള്ള ഹർജിയിൽ വിധി പറഞ്ഞത്.