play-sharp-fill
പൗരത്വഭേദഗതി നിയമം: എല്ലാ സമരങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

പൗരത്വഭേദഗതി നിയമം: എല്ലാ സമരങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ സമരങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.ഹിന്ദു ധർമ്മ പരിഷിത്ത് ആണ് പൊതു താത്പര്യ ഹർജി ഫയൽ ചെയ്തത്. പാർലമെന്റ് പാസ്സാക്കിയ നിയമമാണ്.


അതിനാൽ എല്ലാവരും അത് അംഗീകരിക്കണം. അതിനാൽ നിയമത്തെ എതിർത്തും അനുകൂലിച്ചും നടത്തുന്ന സമരങ്ങൾ, ജാഥകൾ എന്നിവ നിരോധിക്കണം എന്നാണ് ആവശ്യം. നിയമം നടപ്പിലാക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യത ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമം നടപ്പിലാക്കിയില്ല എങ്കിൽ രാജ്യദ്രോഹികൾ എന്ന് മുദ്രകുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യവിരുദ്ധർ ആയ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ ആണ് ചിലർ കലാപം അഴിച്ച് വിടുന്നത്. നിയമത്തിന് എതിരെ പ്രതിഷേധിക്കുന്നവരുടെ വീഡിയോ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടു.