കൂട്ടിക്കല്ലിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി; അവശ്യവസ്തുകള്‍ അടങ്ങുന്ന രണ്ടായിരത്തില്‍ അധികം കിറ്റുകളുമായി ജനങ്ങള്‍ക്കരികിലേയ്ക്ക് ഓടിയെത്തിയ താരം; നന്ദി അറിയിച്ച്‌ കേരള ജനത

Spread the love

സ്വന്തം ലേഖിക

കോട്ടയം: പ്രളയം തകര്‍ത്ത കൂട്ടിക്കല്ലിനെ ചേര്‍ത്ത് പിടിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി.

കേരളത്തില്‍ പല ഭാഗങ്ങളിലും ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമെല്ലാം അനുഭവപ്പെട്ടിരുന്നു. പലര്‍ക്കും ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. മറ്റ് ചിലര്‍ക്ക് എല്ലാ സമ്ബാദ്യവും നഷ്ടമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിടേക്കാണ് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ സഹായഹസ്തവുമായി എത്തിയിരിയ്ക്കുന്നത്.

മമ്മൂട്ടി നേരിട്ട് ഏര്‍പ്പാട് ചെയ്ത വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ സംഘം രാവിലെയോടെ കൂട്ടിക്കലില്‍ എത്തി സേവനം തുടങ്ങി. വിദഗ്ധ ഡോക്ടര്‍മാരും നിരവധി ആധുനിക മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമായാണ് സംഘം എത്തിയിരിക്കുന്നത്.

പുതിയ വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കിടക്കകള്‍ തുടങ്ങി മറ്റ് അവശ്യവസ്തുകള്‍ അടങ്ങുന്ന രണ്ടായിരത്തില്‍ അധികം കിറ്റുകളും വിതരണം ചെയ്യുന്നു. ദുരന്തം ലോകമറിഞ്ഞതിനു തൊട്ടുപിന്നാലെ തന്നെ കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ തോമസ് കുര്യന്‍ മരോട്ടിപ്പുഴയെയും സംഘത്തിനെയും മമ്മൂട്ടി ദുരന്തസ്ഥലത്തേക്ക് അയച്ചിരുന്നു.

പ്രദേശങ്ങള്‍ നേരിട്ടു കണ്ടതിനു ശേഷം അവര്‍ തയാറാക്കിയ റിപ്പോര്‍ട്ട്‌ പ്രകാരമാണ് സഹായങ്ങള്‍ എത്തിക്കുന്നത്. പ്രവര്‍ത്തങ്ങള്‍ മമ്മൂട്ടി നേരിട്ട് ആണ് നിയന്ത്രിക്കുന്നത്. ഈ ദുരിത സമയത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന താരങ്ങള്‍ തന്നെയാണ് കേരളത്തിന് ആവശ്യം.