
സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ദ്ധന; പരിശോധിക്കാൻ മൂന്നംഗസമിതിയെ നിയോഗിച്ചു
തിരുവനന്തപുരം: സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളുടെ വിലവര്‍ദ്ധന നടപ്പിലാക്കുന്നത് സംബന്ധിച്ച വിഷയം പരിശോധിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ചു.
സപ്ലൈകോ സി.എം.ഡി, ഭക്ഷ്യ സെക്രട്ടറി, പ്ലാനിംഗ് ബോര്‍ഡംഗം രവി മാമ്മൻ എന്നിവരാണ് സമിതിയിലുള്ളത്. മന്ത്രി ജി.ആര്‍. അനില്‍ വിളിച്ച യോഗത്തിലാണ് തീരുമാനം. 15 ദിവസത്തിനകം സമിതി ഭക്ഷ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം.
പതിമൂന്ന് അവശ്യസാധനങ്ങള്‍ക്ക് 2016ലെ വിലയാണ് ഇപ്പോഴുള്ളത്. ഇതില്‍ എത്രത്തോളം മാറ്റം വേണം, വര്‍ദ്ധനഏത്ര ശതമാനം വേണം തുടങ്ങിയ കാര്യങ്ങള്‍ സമിതി പരിശോധിക്കും. 20 ശതമാനത്തിലധികം വര്‍ദ്ധനയാണ് സപ്ലൈകോ ആവശ്യപ്പെട്ടിരിക്കുനന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാര്യവും കമ്മിറ്റി പരിശോധിക്കും. സപ്ലൈകോയെ നിലനിറുത്താൻ വേണ്ടിയാണ് വില വര്‍ദ്ധനവ് എന്നായിരുന്നു കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി പറഞ്ഞത്. വില കൂട്ടുമ്ബോള്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങുന്നതിനെക്കാള്‍ 500 രൂപയുണ്ടെങ്കിലും ഉപഭോക്താക്കള്‍ക്ക് ലാഭമുണ്ടാകും വിധം വര്‍ദ്ധന നടപ്പാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
നവകേരള സദസിന് ശേഷം വര്‍ദ്ധന നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. .
13 ഇനങ്ങളാണ് സബ്‌സിഡി നിരക്കില്‍ സപ്ലൈകോ വില്‍ക്കുന്നത്. ഇതില്‍ രണ്ടിനത്തിന്റെ ടെൻഡര്‍ കഴിഞ്ഞദിവസം നടന്നിരുന്നു. ബാക്കിയുള്ളതില്‍ നിന്ന് ഏജൻസികള്‍ വിട്ടുനിന്നു. വില കൂട്ടാമെങ്കില്‍ ടെൻഡറില്‍ പങ്കെടുക്കാമെന്നാണ് കമ്ബനികള്‍ അറിയിച്ചത്.