ഇനി രക്ഷയില്ല; കുടിശ്ശികയില്‍ മൂന്നിലൊന്നെങ്കിലും തന്നില്ലെങ്കില്‍ ഔട്ലറ്റുകള്‍ പൂട്ടിയിടുമെന്ന് മുന്നറിയിപ്പുമായി സപ്ലൈകോ

Spread the love

തിരുവനന്തപുരം: സര്‍ക്കാര്‍ കുടിശ്ശികയില്‍ മൂന്നിലൊന്നെങ്കിലും അടിയന്തരമായി അനുവദിക്കണമെന്നും ഇല്ലെങ്കില്‍ ഔട്ലറ്റുകള്‍ അടച്ചിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി സപ്ലൈകോ.

video
play-sharp-fill

വിലവര്‍ദ്ധനയെ കുറിച്ച്‌ പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനക്ക് വന്നേക്കും. വിപണിയില്‍ വില മാറുന്നതിന് അനുസരിച്ച്‌ സബ്സിഡി നിരക്ക് ഇടയ്ക്കിടെ പുനപരിശോധിക്കും വിധമാണ് പുനസംഘടനയെന്നാണ് വിവരം.

2016 മുതല്‍ വിവിധ ഘട്ടങ്ങളിലായി വിപണിയില്‍ ഇടപെട്ട വകയില്‍ 1600 കോടിയോളം കുടിശ്ശികയാണ് സപ്ലൈകോക്കുളളത്. 800 കോടിയിലധികം കുടിശികയായതോടെ സ്ഥിരം കരാറുകാര്‍ ആരും ടെണ്ടറില്‍ പോലും പങ്കെടുക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസ്മസ് പുതുവത്സര വിപണിയിലടക്കം കടുത്ത പ്രതിസന്ധി നേരിട്ട സപ്ലൈകോ ഇനി ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ്. പണമില്ലാ പ്രതിസന്ധിയുടെ ആഴം പറഞ്ഞതിന് അപ്പുറം അടിയന്തരമായി 500 കോടിയെങ്കിലും അനുവദിച്ചേ തീരു എന്ന് മുഖ്യമന്ത്രിയെ വകുപ്പുമന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ട്.