
സപ്ലൈകോയ്ക്ക് സാധനം നല്‍കിയ ചെറുകിട വിതരണക്കാര്‍ക്ക് കിട്ടാനുള്ളത് 400 കോടി രൂപ; പലരും ജപ്തിഭീഷണിയില്‍; ചെറുകിട ഉത്പാദകരും വിതരണക്കാരും സപ്ലൈകോ ഹെഡ് ഓഫീസിന് മുന്നില്‍ സൂചനാ സമരം നടത്തി
കൊച്ചി: സപ്ലൈകോയ്ക്ക് സാധനം നല്‍കിയ വകയില്‍ ചെറുകിട വിതരണക്കാര്‍ക്ക് കിട്ടാനുള്ളത് 400 കോടി രൂപ.
കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചെറുകിട ഉത്പാദകരും വിതരണക്കാരും എറണാകുളം സപ്ലൈകോ ഹെഡ് ഓഫീസിന് മുന്നില്‍ സൂചനാ സമരം നടത്തി.
സംസ്ഥാനത്തെ ഇരുനൂറ്റമ്പതോളം ചെറുകിട ഉത്പാദകരും വിതരണക്കാരുമാണ് സപ്ലൈകോയ്ക്ക് സാധനങ്ങള്‍ നല്‍കി പെരുവഴിയിലായത്.
ഒരു കോടി മുതല്‍ രണ്ട് കോടി വരെ രൂപ കിട്ടാനുണ്ട് ഇവര്‍ക്ക്. സപ്ലൈകോയ്ക്ക് സബ്സിഡി ഇതര സാധനങ്ങള്‍ നല്‍കിയവരാണ് ഇവരെല്ലാം. ഒന്നും രണ്ടും മാസത്തെയല്ല ജൂണ്‍ മാസം മുതലിങ്ങോട്ട് ഏഴ് മാസങ്ങളായി കൊടുത്ത സാധനങ്ങള്‍ക്ക് പണം കിട്ടുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുകിട വിതരണക്കാര്‍ കൊടുത്ത സാധനങ്ങളേറെയും സപ്ലൈകോ വിറ്റ് കാശാക്കുകയും ചെയ്തു. എന്നിട്ടും ഇവരുടെ കാര്യം ആരും പരിഗണിക്കുന്നില്ല.
ഓണക്കാലത്ത് സപ്ലൈകോ ആവശ്യ പ്രകാരം ഒന്നിച്ച് ഏറെ സാധനങ്ങള്‍ കൊടുത്തു. അതിന്‍റേയും പണം കിട്ടിയിട്ടില്ല. കടം വാങ്ങിയും ബാങ്ക് ലോണെടുത്തുമെല്ലാം കച്ചവടം ചെയ്യുന്നവരാണ് ഈ ചെറുകിട കച്ചവടക്കാര്‍. കോടികള്‍ കുടിശ്ശികയായതോടെ പലരും ബാങ്കിന്‍റെ ജപ്തി ഭീഷണിയിലാണ്.