
സ്വന്തം ലേഖകൻ
ഹൈദരാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നാല് വിക്കറ്റ് ജയം. പഞ്ചാബ് ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു.
28 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 18 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠി, 25 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത നിതീഷ് റെഡ്ഡി, 26 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത കാള്‍സണ്‍ എന്നിവര്‍ മികച്ച ഇന്നിങ്‌സ് പുറത്തെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറുപടി ബാറ്റിംഗിൽ ആദ്യ പന്തിൽ തന്നെ ട്രാവിസ് ഹെഡിനെ പുറത്താക്കി അർഷ്ദീപ് സിംഗ് ഞെട്ടിച്ചു. എങ്കിലും രാഹുൽ ത്രിപാഠിയും അഭിഷേക് ശർമ്മയും ഹൈദരാബാദിനെ കരകയറ്റി. പിന്നീട് വന്നവരെല്ലാം മികച്ച സംഭാവന നൽകിയതോടെ ഹൈദരാബാദ് വലിയ നഷ്ടങ്ങളില്ലാതെ ലക്ഷ്യത്തിലെത്തി
നേരത്തെ ടോസ് നേടി പഞ്ചാബ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സാം കറനും മടങ്ങിയതോടെ പഞ്ചാബിനെ ജിതേഷ് ശര്‍മയാണ് നയിക്കുന്നത്. നിശ്ചിത ഓവറില്‍ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് അടിച്ചെടുത്തു.
ഓപ്പണര്‍മാരായ അഥര്‍വ ടൈഡെ- പ്രഭ്‌സിമ്രാന്‍ സിങ് സഖ്യം മികച്ച തുടക്കമാണ് പഞ്ചാബിനു നല്‍കിയത്. ആദ്യ വിക്കറ്റ് നഷ്ടമായത് 97 റണ്‍സില്‍.
പ്രഭ്‌സിമ്രാന്‍ അര്‍ധ സെഞ്ച്വറി നേടി. താരം 45 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും സഹിതം 71 റണ്‍സെടുത്തു.അഥര്‍വ 27 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 46 റണ്‍സ് വാരി. റിലി റൂസോ, ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി.
റൂസോ 24 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം 49 റണ്‍സ് അടിച്ചെടുത്തു. ജിതേഷ് പുറത്താകാതെ രണ്ട് വീതം സിക്‌സും ഫോറും സഹിതം 15 പന്തില്‍ 32 റണ്‍സ് വാരി.



