Spread the love

തിരുവനന്തപുരം: കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയാനൊരുങ്ങി സണ്ണി ജോസഫ്.

video
play-sharp-fill

ബെന്നി ബെഹനാൻ ആയിരിക്കും പുതിയ കെ പി സി സി അധ്യക്ഷൻ.

ഇതുസംബന്ധിച്ച തീരുമാനം വൈകുന്നേരത്തോടുകൂടി ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് സ്ഥാനം ഒഴിയുകയും അദ്ദേഹം സംസ്ഥാന മന്ത്രിസഭയുടെ ഭാഗമാവുകയും ചെയ്യും എന്നാണ് റിപ്പോർട്ട്.

എ ഗ്രൂപ്പിന്റെ പ്രമുഖ നേതാവും മുൻ യുഡിഎഫ് കൺവീനറുമായിരുന്നു ബെന്നി ബെഹനാൻ.

ഉമ്മൻചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായ നേതാവായാണ് അദ്ദേഹം അറിയപ്പെടുന്നത്.

കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി പദത്തിലേക്ക് പിന്തുണയ്ക്കുന്നതിൽ ബെന്നി ബെഹനാന്റെ നിലപാട് നിർണ്ണായകമായിരുന്നു.

കെപിസിസി അധ്യക്ഷ പദവി ഒഴിയുന്ന സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക് പ്രവേശിക്കും.

അദ്ദേഹത്തിന് ആഭ്യന്തരം, ധനകാര്യം, അല്ലെങ്കിൽ റവന്യൂ തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളിൽ ഒന്ന് ലഭിക്കാനാണ് സാധ്യത.

കെപിസിസി പ്രസിഡന്റ് പദവിയിലിരുന്ന നേതാവായതിനാൽ അദ്ദേഹത്തിന് അർഹമായ പ്രാധാന്യമുള്ള വകുപ്പുകൾ തന്നെ നൽകാനാണ് പാർട്ടി നീക്കം.

തെരഞ്ഞെടുപ്പിന് മുൻപ് തന്നെ കെപിസിസി അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു.

ഇത് സംബന്ധിച്ച എഐസിസി തീരുമാനം ഉടൻ ഉണ്ടാകുമെന്നും ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം വരുമെന്നുമാണ് ലഭിക്കുന്ന വിവരം