മലയാളികളുടെ സ്‌നേഹം ആസ്വദിക്കാൻ വീണ്ടും സണ്ണിലിയോൺ എത്തുന്നു: സണ്ണി എത്തുക വാലന്റൻസ് ദിനത്തിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: മലയാളികളുടെ ആവേശോജ്വലമായ സ്‌നേഹം വീണ്ടും ആസ്വദിക്കാൻ സണ്ണിലിയോൺ വീണ്ടും എത്തുന്നു. കൊച്ചിയിൽ പതിനായിരക്കണക്കിന് ആരാധകരെ ആവേശത്തിലാക്കിയതിനു ശേഷമാണ് വീണ്ടും സണ്ണി ലിയോൺ എത്തുന്നത്. നേരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനക്കിനായി സണ്ണി ലിയോൺ കൊച്ചിയിലെത്തിയപ്പോൾ കേരളത്തിലെ ആരാധകർ നൽകിയ സ്വീകരണം ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും കൊച്ചിയിലേക്ക് ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങാൻ എത്തുകയാണ് ഹോട്ട് സുന്ദരി. വാലന്റൈൻസ് ഡേയിലാണ് താരം എത്തുക.
എംജെ ഇൻഫ്രാസ്ട്രക്ചർ, നക്ഷത്ര എൻർടെയിന്മെന്റ്സ് എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന വാലന്റൈൻസ് നൈറ്റ് 2019’ലാണ് സണ്ണി ലിയോൺ പങ്കെടുക്കുക. ഫെബ്രുവരി 14ന് അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വൈകിട്ട് 6നാണ് പരിപാടി ആരംഭിക്കുക. പരിപാടിയിൽ പ്രശസ്ത ബോളിവോഡ് പിന്നണി ഗായിക തുളസി കുമാറും പങ്കെടുക്കും. ബോളിവുഡ് താരങ്ങൾക്ക് പുറമെ കേരളത്തിൽ നിന്നുള്ള ഗായികമാരും പരിപാടിയുടെ ഭാഗമാകുന്നുണ്ട്. ഗായിക മഞ്ജരിയും വയലിനിസ്റ്റ് ശബരീഷും സ്റ്റേജിലെത്തും.