പയ്യന്നൂരില്‍ സുനീഷ ആത്മഹത്യ ചെയ്ത സംഭവവം; പ്രതികളെ ജാമ്യത്തില്‍ വിട്ടത് നീതി നിഷേധം; നീതിക്ക് വേണ്ടി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുമെന്ന് യുവതിയുടെ കുടുംബം
സ്വന്തം ലേഖിക
കണ്ണൂര്‍: പയ്യന്നൂരില്‍ സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ ജാമ്യത്തില്‍ വിട്ടത് നീതി നിഷേധമാണെന്ന് യുവതിയുടെ കുടുംബം.
പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ല. നീതിക്ക് വേണ്ടി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങുമെന്ന് സുനിഷയുടെ കുടുംബം പറഞ്ഞു. സുനീഷയെ ഭര്‍തൃ വീട്ടുകാര്‍ കൊന്നതാണെന്ന് അമ്മ വനജ ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 29 ന് ഭര്‍തൃവീട്ടിലെ ശുചിമുറിയിലാണ് സുനിഷ തൂങ്ങി മരിച്ചത്. ഭര്‍ത്താവിന്‍റെ വീട്ടിലെ പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഭര്‍ത്താല് വിജീഷനെയും അയാളുടെ മാതാപിതാക്കളെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു.
തന്നെ കൂട്ടികൊണ്ട് പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും, ഭര്‍ത്തൃവീട്ടുകാരുടെ മര്‍ദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയുമാണ് പുറത്തു വന്നത്.
ഒന്നരവര്‍ഷം മുമ്ബാണ് പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മില്‍ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായത് കൊണ്ട് ഇരു വീട്ടുകാരും തമ്മില്‍ ഏറെക്കാലം അകല്‍ച്ചയിലായിരുന്നു.
ഭര്‍ത്താവിന്‍റെ വീട്ടില്‍ താമസം തുടങ്ങിയ സുനീഷയെ വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് കഴിഞ്ഞ ദിവസം ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ സുനിഷ തൂങ്ങി മരിച്ചത്.