
ലോക്ക് ഡൗൺ : സംസ്ഥാനത്ത് നീട്ടുമോ? തീരുമാനം നാളെ അറിയാം
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച കാര്യങ്ങൾ നാളത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്ന അദ്ദേഹം.
രാജ്യത്ത് ലോക്ക്ഡൗൺ നീട്ടണമെന്നാവശ്യപ്പെട്ട് കൂടുതൽ സംസ്ഥാനങ്ങൾ ഇന്ന് രംഗത്ത് വന്നിരുന്നു. മഹാരാഷ്ട്ര, രാജസ്ഥാൻ, അസം, തെലങ്കാന, ഛത്തീസ്ഗഢ്, ജാർഖണ്ഡ് എന്നീ ഏഴ് സംസ്ഥാനങ്ങളാണ് അടച്ചു പൂട്ടൽ നീട്ടണമെന്ന് ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും സമൂഹവ്യാപനത്തിലേക്ക് വൈറസ് വ്യാപനം പോകുന്നുണ്ടോയെന്ന ആശങ്കയുമാണ് ലോക്ക്ഡൗൺ നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിന് പിന്നിൽ. ലോക്ക്ഡൗണിൽ ഒറ്റയടിക്ക് ഇളവ്
വരുത്തിയാൽ പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14 ന് ശേഷവും നിയന്ത്രണങ്ങൾ തുടരണമെന്ന് ഈ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.