കരിവാളിപ്പേറ്റ് മുഖം വാടാതിരിക്കാന്‍ വീട്ടിലെ പപ്പായ !

Spread the love

വെയിലേറ്റ് മുഖത്ത് കരിവാളിപ്പ് ഉണ്ടാകുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തിലെ കരുവാളിപ്പിന് കാരണം.

video
play-sharp-fill

ഇത്തരം സണ്‍ ടാന്‍ അഥവാ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്ന പഴമാണ് പപ്പായ. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പപ്പായ മുഖത്തെ കറുത്ത പാടുകളും ചുളിവും നീക്കം ചെയ്യുന്നു.

അര കപ്പ് പപ്പായയോടൊപ്പം അര ടീസ്പൂണ്‍ തേനും മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുപോലെ അര കപ്പ് പപ്പായ പള്‍പ്പിനൊപ്പം രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ത്ത് മിശ്രിതമാക്കാം. ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിക്കുകയും 20 മിനിറ്റിന് ശേഷം കഴുകി കളയുകയും ചെയ്യുക. പപ്പായയും തക്കാളിനീരും ചേര്‍ത്തുള്ള മിശ്രിതം മുഖത്ത് പുരട്ടുന്നതും മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ സഹായിക്കും. ചര്‍മ്മത്തിലെ കരുവാളിപ്പ് മാറ്റാന്‍ തൈരും നല്ലതാണ്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നു.