
ചൂടുകാലം ആരംഭിച്ചിരിക്കുന്നു. വീടിന് അകത്തും പുറത്തുമൊക്കെ ചൂട് സഹിക്കുന്നതിനും അപ്പുറമാണ്. ഇത്തരം സാഹചര്യങ്ങളിൽ എസിയും ഫാനും ആശ്രയിക്കുന്നവരാണ് കൂടുതലും.
എന്നാൽ കറന്റ് ബില്ല് കൂട്ടുന്നതിന് ഇത് കാരണമാകും. ഇതൊന്നുമില്ലാതെ തന്നെ വീട് തണുപ്പിക്കാൻ ചില പൊടിക്കെെകൾ നോക്കിയാലോ?
ചൂടുകാലത്ത് കട്ടിയുള്ള തുണികൊണ്ടുള്ള കർട്ടനുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് സൂര്യപ്രകാശം നേരിട്ട് വീടിനകത്തേക്ക് വരുന്നത് തടയുകയും ചൂട് കുറയ്ക്കുകയും ചെയ്യുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടിലെചുവരുകൾ, കർട്ടനുകൾ, ബെഡ്ഷീറ്റുകൾ എന്നിവ വെള്ള, ക്രീം പോലുള്ള ഇളം നിറങ്ങൾ ഉപയോഗിക്കുക. ഇവ ചൂട് കുറയ്ക്കുന്നതിന് നല്ലതാണ്.
ടെറസിൽ വെള്ളം തളിക്കുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും. ഉച്ചയ്ക്കോ അല്ലെങ്കിൽ വെെകുന്നേരമോ വെള്ളമൊഴിക്കാവുന്നതാണ്.
ഫാനിന് മുന്നിൽ ഒരു പാത്രത്തിൽ ഐസോ തണുത്ത വെള്ളമോ വയ്ക്കുക. മുറിയിൽ തണുപ്പ് കിട്ടാൻ സഹായിക്കുന്നു.
തുളസി, മണി പ്ലാന്റ് തുടങ്ങിയ ചെടികൾ വീടിനകത്തെ ചൂട് നിയന്ത്രിക്കാൻ സഹായിക്കും. ബാൽക്കണിയിലോ ജനാലയ്ക്കടുത്തോ ചെടി വളർത്തുക.
വെെകുന്നേരവും രാത്രിയും ജനാലകൾ തുറന്നിടാൻ ശ്രമിക്കുക. ഇത് തണുത്ത കാറ്റ് വീടിനുള്ളിൽ കയറാൻ സഹായിക്കും.
ടെറസിൽ പച്ചക്കറിയോ മറ്റോ കൃഷി ചെയ്യുന്നതും ചൂട് കുറയ്ക്കാൻ സഹായിക്കും.
വലിയൊരു പ്ലാസ്റ്റിക് ഷീറ്റ് ടെറസിൽ ഇടുക. ഇതിനുമുകളിലായി വൈക്കോൽ നിരത്തിവച്ചുകൊടുക്കാം.



