
കൊച്ചി: കൊച്ചി വിമാനത്താവളം വേനല്‍ക്കാല വിമാന സർവീസ് സമയവിവര പട്ടിക പ്രഖ്യാപിച്ചു.
ഇപ്പോള്‍ നിലവിലുള്ള ശീതകാല പട്ടികയില്‍ ആകെ 1330 സർവീസുകളാണുള്ളത്.
പുതിയ വേനല്‍ക്കാല പട്ടികയില്‍ 1628 പ്രതിവാര സർവീസുകള്‍ ഉണ്ടായിരിക്കും.
അന്താരാഷ്ട്ര ട്രാഫിക്കിന്റെ കാര്യത്തില്‍ രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമാണ് സിയാല്‍. കലണ്ടർ വർഷം 1 കോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്ന കേരളത്തിലെ ഏക വിമാനത്താവളവുമാണ് സിയാല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യാന്തര സെക്ടറില്‍ ഇരുപത്തിയാറും ആഭ്യന്തര സെക്ടറില്‍ എട്ടും എയർലൈനുകളാണ് സിയാലില്‍ സർവീസ് നടത്തുന്നത്. രാജ്യാന്തര സെക്ടറില്‍ ഏറ്റവും അധികം സർവീസുള്ളത് അബുദാബിയിലേക്കാണ്. 66 പ്രതിവാര സർവീസുകള്‍.
ദോഹയിലേക്ക് 46 സർവീസുകളും ദുബായിലേക്ക് 45 സർവീസുകളാണ് കൊച്ചിയില്‍ നിന്നുള്ളത്.
ഇത്തിഹാദ് അബുദാബിയിലേക്ക് ആഴ്ചയില്‍ 7 അധിക വിമാനങ്ങളും എയർ ഏഷ്യ ബെർഹാദ് കോലാലംപൂരിലേക്ക് ആഴ്ചയില്‍ 5 സർവീസുകളും നടത്തും. ഇൻഡിഗോ ദോഹയിലേക്കും സ്‌പൈസ്ജെറ്റ് മാലിയിലേക്കും അധിക പ്രതിദിന സർവീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് ഇപ്പോഴുള്ള ചൊവ്വ, വ്യാഴം, ശനി ത്രിവാര സർവീസുകള്‍ക്ക് പുറമെ എയർ ഇന്ത്യ ആഴ്ചയില്‍ ഒരു അധിക സർവീസ് കൂടി തുടങ്ങും. ജസീറ എയർവേയ്‌സും സൗദിയയും യഥാക്രമം കുവൈറ്റിലേക്കും ജിദ്ദയിലേക്കും 2 അധിക പ്രതിവാര വിമാനസർവീസുകള്‍ ആരംഭിക്കും.



