video
play-sharp-fill

അടിച്ചുമോനെ…! കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മർ ബമ്പർ നേടിയ ഭാഗ്യശാലി ആസാം സ്വദേശി; 10 കോടി നേടിയത് സിനിമ താരം രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായി

അടിച്ചുമോനെ…! കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മർ ബമ്പർ നേടിയ ഭാഗ്യശാലി ആസാം സ്വദേശി; 10 കോടി നേടിയത് സിനിമ താരം രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മർ ബമ്പർ നേടിയത് അസം സ്വദേശി.സിനിമ താരം രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയായ ആൽബർട്ട് ടിഗയ്ക്കാണ് 10 കോടിയുടെ ബമ്പർ അടിച്ചത് . കൊച്ചിയിലെ ബാങ്കിൽ ടിക്കറ്റ് നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കി.

വർഷങ്ങളായി വീട്ടിലെ സഹായിയാണ് ആൽബർട്ട് എന്ന് രാജിനി ചാണ്ടി പറഞ്ഞു. 1995 മുതൽ വീട്ടിൽ സഹായിയായി വന്നതാണ്. അവൻ വൈകിട്ട് പോയി അന്വേഷിച്ചപ്പോഴാണ് ഏജൻസിയിൽ നിന്നും വിവരം അറിഞ്ഞതെന്നും രജിനി ചാണ്ടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും. 250 രൂപയായിരുന്നു ടിക്കറ്റ് വില.

SE 222282 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് പത്ത് കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചത്. SB 152330 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും എറണാകുളത്ത് വിറ്റ ടിക്കറ്റുകൾക്കാണ്.

പത്ത് കോടി രൂപയാണ് ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്നത്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. അഞ്ച് ലക്ഷമാണ് മൂന്നാം സമ്മാനം. ഒരു ലക്ഷം രൂപ നാലാം സമ്മാന ജേതാവിനും ലഭിക്കും. അഞ്ചാം സമ്മാനം അയ്യായിരം രൂപയാണ്. ആറാം സമ്മാനം 2,000 രൂപയാണ്. ഏഴാം സമ്മാനം 1,000 രൂപയാണ്. എട്ടാം സമ്മാനം 500 രൂപയും ലഭിക്കും.

Tags :