സുകുമാര കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കണം; കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യ

സുകുമാര കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കണം; കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യ

സ്വന്തം ലേഖകന്‍

ആലപ്പുഴ: കുപ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം.

കൊലപാതകത്തിന് ശേഷം വിദേശത്തേയ്ക്ക് രക്ഷപെട്ട സുകുമാരക്കുറുപ്പിനെ കണ്ടുപിടിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നും ചാക്കോയുടെ ഭാര്യ ആവശ്യപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലപ്പെടുമ്പോള്‍ ചാക്കോയുടെ ഭാര്യ ആറ് മാസം ഗര്‍ഭിണിയായിരുന്നു. ചെറുപ്പം മുതല്‍ തന്നെ വാര്‍ത്തകളില്‍ നിറയുന്ന സുകുമാരക്കുറുപ്പിനെയാണ് മകന്‍ ജിതിന്‍ കണ്ടതെന്ന് ഭാര്യ പറയുന്നു. വിചാരണയുടെ പേരിലും അന്വേഷണത്തിന്റെ പേരിലും ഒട്ടേറെ കഷ്ടപ്പെടുത്തി. ഇപ്പോഴും യഥാര്‍ത്ഥ പ്രതിയെ പിടികൂടാനായിട്ടില്ല. വ്യാജരേഖകളുണ്ടാക്കി സുകുമാരക്കുറുപ്പ് കൊലപാതകത്തിന്റെ അന്ന് തന്നെ വിദേശത്തേയ്ക്ക് രക്ഷപെട്ടെന്നാണ് കുടുംബത്തിന്റെ വിശ്വാസം.

വിദേശത്ത് എവിടെയോ അജ്ഞാത വാസം തുടരുന്ന സുകുമാരക്കുറുപ്പിനെ കണ്ടെത്താന്‍ മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് പ്രദര്‍ശനത്തിന് എത്തിയതിന് പിന്നാലെയാണ് ചാക്കോയുടെ കൊലപാതകം വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്. സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങിയ ചിത്രമാണ് കുറുപ്പ്.