video
play-sharp-fill
സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിക്കായി കേരള പൊലീസ് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് 37 വര്‍ഷം തികയുന്നു; ചുരുളഴിയാത്ത ദുരൂഹതയും കുറുപ്പും..!

സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിക്കായി കേരള പൊലീസ് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് 37 വര്‍ഷം തികയുന്നു; ചുരുളഴിയാത്ത ദുരൂഹതയും കുറുപ്പും..!

സ്വന്തം ലേഖകന്‍

കോട്ടയം: പിടികിട്ടാപ്പുള്ളി എന്ന വാക്കിന്റെ പര്യായമായി മാറിയ ആളാണ് സുകുമാരക്കുറുപ്പ്. നിരവധി കേസുകള്‍ തെളിയിച്ച, രാജ്യാന്തര ഭീകരരെ വരെ പിടികൂടിയ കേരളാ പൊലീസിന് കുറുപ്പ് ഇന്നും ഉത്തരം കിട്ടാത്ത സമസ്യയായി തുടരുകയാണ്. നിരവധി കഥകളും നോവലുകളും സുകുമാരക്കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി വന്നിട്ടുണ്ട്. ഏറ്റവും ഒടുവിലിതാ ദുല്‍ഭര്‍ സല്‍മാന്‍ നായകനാവുന്ന കുറുപ്പും ആഴ്ചകള്‍ക്കകം തിയേറ്ററുകളിലെത്തും. താടിക്കാരനായ ഒരു സുമുഖന്‍. കുറുപ്പിന്റെ രൂപം മലയാളികളുടെ മനസ്സില്‍, അയാളുടെ തിരോധാനത്തിന്റെ 37ാം വര്‍ഷത്തിലും തെളിമയോടെ നില്‍ക്കുന്നു.

1984 ജനുവരി 22 നാണ് സുകുമാര കുറുപ്പും അളിയനും ഡ്രൈവറും ചേര്‍ന്ന് എന്‍ ജെ ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ മാവേലിക്കര കുന്നത്തിന് സമീപം കാറിലിട്ടു തീകൊളുത്തി കൊന്നത്. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫില്‍ ജോലിചെയ്തിരുന്ന കമ്പനിയില്‍ നിന്നും ഇന്‍ഷുറന്‍സ് പണമായി എട്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലപാതകത്തിന്റെ ഉദ്ദേശം. ആലപ്പുഴയ്ക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറില്‍ കയറ്റി യാത്രാമധ്യേ കഴുത്തില്‍ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് വീട്ടിലെത്തിച്ച് ചാക്കോയുടെ മൃതദേഹം ഒരു മുറിയിലേക്ക് മാറ്റിയശേഷം, സുകുമാരക്കുറുപ്പിന്റെ ഷര്‍ട്ടും ലുങ്കിയും ചാക്കോയുടെ മൃതദേഹത്തെ രിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാക്കോയുടെ മൃതദേഹം കുറുപ്പിന്റെ കാറിന്റെ ഡിക്കിയിലാക്കി യാത്രയാരംഭിച്ചു. കൊല്ലകടവില്‍ എത്തിയപ്പോള്‍ അവര്‍ ചാക്കോയുടെ ശരീരം എടുത്ത് ഒന്നാം പ്രതിയുടെ കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തിയ ശേഷം സമീപത്തെ നെല്‍വയലിലേക്ക് തള്ളിവിട്ടു. കാറിന്റെ അകത്തും പുറത്തും പെട്രോള്‍ തളിച്ചിരുന്നു. ശേഷം തീ കൊടുക്കുകയും ചെയ്തു. തീ ആളിപ്പടര്‍ന്നതോടെ കുറുപ്പിന്റെ കാറില്‍ കയറി എല്ലാവരും സ്ഥലം വിട്ടു. തീ കൊടുക്കാനുള്ള ശ്രമത്തിനിടെ ഒന്നും രണ്ടും പ്രതികള്‍ക്ക് പൊള്ളലേറ്റിരുന്നു. അവിടെ ഓടി രക്ഷപ്പെടുമ്പോള്‍, താഴെ വീണിരുന്ന ഗ്ലൗസ് എടുക്കാന്‍ അവര്‍ മറന്നു.

ചാക്കോയുടെ മരണശേഷം ജനിച്ച മകന്‍ ജിതിന്റെ കൂടെ ആലപ്പുഴയിലെ വീട്ടിലാണ് ചാക്കോയുചടെ ഭാര്യ ശാന്തമ്മ. കരുവാറ്റ ടിബി ജംഗ്ഷനില്‍ ശ്രീഹരി ടാക്കീസില്‍ കളക്ഷന്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയതായിരുന്നു ഫിലിം റെപ്രസന്റേറ്റീവ് ആലപ്പുഴ സ്വദേശി ചാക്കോ. ഗര്‍ഭിണിയായ ഭാര്യ ശാന്തമ്മയ്ക്കരികില്‍ എത്താന്‍ വാഹനം കാത്തുനില്‍ക്കുകയായിരുന്നു. ചറിയനാട് പുത്തന്‍വീട്ടില്‍ സുകുമാരക്കുറുപ്പും ഭാര്യാസഹോദരിയുടെ ഭര്‍ത്താവ് ഭാസ്‌കരപിള്ളയും ഡ്രൈവര്‍ പൊന്നപ്പനും ഗള്‍ഫിലെ സുഹൃത്ത് ചാവക്കാട് സ്വദേശി ഷാഹുവും ചേര്‍ന്നാണ്, ഇന്‍ഷുറന്‍സ് തട്ടിപ്പിന് സുകുമാരക്കുറുപ്പിന്റെ ഏകദേശ രൂപമുള്ള ചാക്കോയെ കൊലപ്പെടുത്തി കത്തിക്കാന്‍ ആസൂത്രണമൊരുക്കിയത്.

മരിച്ചത് സുകുമാരക്കുറുപ്പ് അല്ലെന്നും ചാക്കോ ആണെന്നും തുടരന്വോഷണത്തിലാണ് പൊലീസ് തിരിച്ചറിഞ്ഞ്. കാര്‍ കത്തിയെരിഞ്ഞ പാടം ഇപ്പോളും അറിയുന്നത് ചാക്കോപ്പാടം എന്ന പേരിലാണ്. ഇതിനിടയില്‍ കുറുപ്പിനെ പലയിടത്തും പലരും കണ്ടു. അവിടേക്കൊക്കെ പൊലീസ് ഓടിയെത്തുകയും ചെയ്തു. തലനാരിഴയ്ക്ക് കുറുപ്പ് പൊലീസിന്റെ കയ്യിലകപ്പെടാതെ രക്ഷപ്പെട്ട സംഭവങ്ങളുമുണ്ട്. വിദേശ ബന്ധങ്ങളുള്ള കുറുപ്പ് വിദേത്താണെന്ന് പല അന്വേഷണ ഉദ്യ്ഗസ്ഥരും വിശ്വസിക്കുന്നു. മരണപ്പെട്ടതായും അഭ്യൂഹങ്ങളുണ്ട്.