തൊപ്പി തെറിച്ചു! സുജിത്തിനെ പൂട്ടി അൻവർ ; എംഎല്‍എയോട് കെഞ്ചുന്ന ഫോണ്‍ സന്ദേശം പുറത്തുവന്നതോടെയാണ് എസ് പി സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്തത്
തിരുവനന്തപുരം : പത്തനംതിട്ട എസ്.പി. എസ്.സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്തു. ഉത്തരവ് ഉടൻ പുറത്തിറക്കും.
നിലമ്പൂർ എംഎൽഎ പി വി അൻവറിൻ്റെ ആരോപണത്തെ തുടർന്ന് പത്തനംതിട്ട എസ്പി എസ് സുജിത്ത് ദാസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
പി വി അൻവറിൻ്റെ ആദ്യ ശരം ഏറ്റത് എസ് പി സുജിത് ദാസിനായിരുന്നു. ആ പരാതി പിൻവലിക്കണമെന്നും അങ്ങനെ ചെയ്താൽ താൻ 25-ാം വയസ്സില്‍ സർവീസില്‍ വന്നയാളാണെന്നും ദൈവം അനുഗ്രഹിച്ചാല്‍ ഡി.ജി.പി.യായി വിരമിക്കാമെന്നും അതുവരെ എം.എല്‍.എ.യോട് കടപ്പെട്ടിരിക്കുമെന്നും മുൻ മലപ്പുറം എസ്.പി.യും ഇപ്പോള്‍ പത്തനംതിട്ട എസ്.പി.യുമായ എസ്.സുജിത് ദാസ് പറയുന്ന ഓഡിയോ സന്ദേശം കഴിഞ്ഞ ദിവസം എം എൽ എ പുറത്തുവിട്ടിരുന്നു,
Whatsapp Group 1 | Whatsapp Group 2 |Telegram Group
എം.എല്‍.എ.യോട് കെഞ്ചുന്ന പോലീസുദ്യോഗസ്ഥന്റെ ഫോണ്‍ സന്ദേശം പുറത്തുവന്നതോടെ സ്ഥാനത്തെ മുഴുവൻ പോലീസ് സംവിധാനത്തിനും അത് നാണക്കേടാക്കിയിരുന്നു. അതിന് പിന്നാലെയാണ് സുജിത് ദാസിനെ സസ്പെൻഡ് ചെയ്തെന്നുള്ള വിവരങ്ങൾ പുറത്ത് വരുന്നത്.