
പത്താം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു; മനംനൊന്ത് പതിനാറുകാരി വീടിനുള്ളിൽ തൂങ്ങി മരിച്ചു; മരിച്ചത് അതിരമ്പുഴ സ്വദേശിയും ഏറ്റുമാനൂർ എസ് എഫ് എസ് സ്കൂളിലെ വിദ്യാർത്ഥിനിയുമായിരുന്ന പെൺകുട്ടി
തേർഡ് ഐ ബ്യൂറോ
- ഏറ്റുമാനൂർ: പത്താം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനു വിദ്യാർത്ഥിനി ജീവനൊടുക്കി. അതിരമ്പുഴയിലാണ് പത്താം ക്ലാസ് വിജയിച്ചിട്ടും പെൺകുട്ടി ജീവനൊടുക്കിയത്.
അതിരമ്പുഴ പ്ലാത്തോട്ടിയിൽ ദീലിപിന്റെ മകൾ മൈഥിലി ദീലിപാണ് (16) വീടിനുള്ളിൽ തൂങ്ങി മരിച്ചത്.. ഏറ്റുമാനൂർ എസ് എഫ് എസ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥിനി ആയിരുന്നു മൈഥിലി
വെള്ളിയാഴ്ച വീട്ടുകാർ ടി വി കാണുന്നതിനിടയിൽ ഉച്ചയോടെ മുറിയിൽ കയറിയ മൈഥിലി ബഡ്ഷീറ്റ് ഫാനിൽ കെട്ടി തൂങ്ങിയാണ് മരിച്ചത്.കുറെ നെരമായിട്ടും മുറി തുറക്കാതായതോടെ വീട്ടുകാർ ബലമായി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. പിതാവ്: ദിലീപ് അതിരമ്പുഴ കെ എസ് ഇ ബി യിൽ ഉദ്യോഗസ്ഥനാണ് ,മാതാവ് സിന്ദു.
Third Eye News Live
0