ഏറ്റുമാനൂരിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു; അപകടത്തിൽ മൂന്നു പേർക്ക് പരിക്ക്

ഏറ്റുമാനൂരിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു; അപകടത്തിൽ മൂന്നു പേർക്ക് പരിക്ക്

Spread the love

തേർഡ് ഐ ബ്യൂറോ

ഏറ്റുമാനൂർ: നിയന്ത്രണം വിട്ട കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഏറ്റുമാനൂരിൽ മുന്നു പേർക്കു പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ ഏറ്റുമാനൂർ ടൗണിലാണ് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത്. എം.സി.റോഡിൽ ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപം പടിഞ്ഞാറെനടയിലായിലായിരുന്നു സംഭവം.

അപകടത്തിൽ പരിക്കേറ്റ് ഓട്ടോ ഡ്രൈവർ പേരൂർ കന്നുവെട്ടുമുകളേൽ രാഹുൽരാജ് (23)നെ ആദ്യം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പിന്നിട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെള്ളകത്തെ സ്വകാര്യ ആശുപത്രി നഴ്‌സായ തവളക്കുഴി നെടുമ്പായത്ത് സന്ധ്യ (34), തൃപ്പൂണിത്തുറ സൗത്ത് പറവൂർ കൊച്ചുപാലത്തുങ്കൽ അഡ്വ.ദിലീഷ് ജോൺ (39) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തെള്ളകത്തെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

അശുപത്രി നഴ്‌സായ സന്ധ്യ നൈറ്റ് ഡ്യൂട്ടിക്കായി പോകുന്നതിനിടയിൽ ഓട്ടോറിക്ഷ സ്‌കുട്ടറിൽ ഇടിച്ച ശേഷം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കാറിനുമുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അഡ്വ.ദിലീഷ് ജോൺ അടൂർ കോടതിയിൽ നിന്നും വീട്ടിലേക്കു മടങ്ങുന്നതിനിടയിലായിരുനു.

ഇദ്ദേഹത്തോടൊപ്പം മറ്റൊരു അഭിഭാഷകനും കക്ഷിയുമുണ്ടായിരുന്നങ്കിലും പരിക്കുകളില്ലാതെ രക്ഷപെട്ടു. ഏറ്റുമാനൂർ പോലീസ് കേസെടുത്തു.