അസ്വാരസ്യങ്ങള്‍ കാരണം ഒരാഴ്ചയായി രാജേഷും അപർണയും മാറിത്താമസിക്കുകയായിരുന്നു; എല്ലാം മറന്ന് ഭാര്യയെയും മകളെയും ഒപ്പംചെല്ലാന്‍ വിളിച്ചു; എന്നാൽ അപർണ വന്നില്ല ; തിരുവനന്തപുരത്ത് ഭർത്താവ് ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ ഭാര്യ ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Spread the love

തിരുവനന്തപുരം: ഭർത്താവ് ആത്മഹത്യ ചെയ്തത് അറിഞ്ഞ് ഭാര്യയും ജീവനൊടുക്കി. നെടുമങ്ങാട് ഉഴമലയ്ക്കൽ പരുത്തി കുഴിയിലാണ് ഭർത്താവും ഭാര്യയും ആത്മഹത്യ ചെയ്തത്. പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപർണ (26) എന്നിവരാണ് മരിച്ചത്. ഇരുവർക്കും മൂന്നര വയസുള്ള മകളുണ്ട്.

ചില അസ്വാരസ്യങ്ങള്‍ കാരണം ഒരാഴ്ചയായി രാജേഷും അപർണയും മാറിത്താമസിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അപര്‍ണയുടെ വീട്ടിലെത്തിയ രാജേഷ്, അപര്‍ണയെയും മകളെയും ഒപ്പംചെല്ലാന്‍ വിളിച്ചു.

എന്നാല്‍ അപര്‍ണ ഒപ്പം പോയില്ല. തുടര്‍ന്ന് തിരികെ വീട്ടിലെത്തിയ രാജേഷ് മുറിക്കുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ഇവര്‍ക്ക് മൂന്നര വയസുള്ള മകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാവിലെ പത്തരയോടെ രാജേഷിന്റെ മരണവിവരം അറിഞ്ഞ അപര്‍ണ, വീട്ടില്‍ക്കയറി ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് ഒരു മണിയോടെ മരിച്ചു.

അപര്‍ണയുടെയും രാജേഷിന്റെയും വീടുകള്‍ തമ്മില്‍ നൂറു മീറ്റര്‍ അകലം മാത്രമാണുള്ളത്.ഇരുവരുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലാണ്. വലിയമല പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.